അരിപ്പാലം എഎംഎല്‍പി സ്കൂളിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ പാര്‍ലിമെന്റ് സമ്മേളനം നടന്നു
പൂമംഗലം പഞ്ചായത്തില്‍ അരിപ്പാലം എഎംഎല്‍പി സ്കൂളിന്റെ നേതൃത്വത്തില്‍ നടത്തിയ പഞ്ചായത്ത് തല കുട്ടികളുടെ പാര്‍ലമെന്റിന്റെ ഉദ്ഘാടനം കെ.എസ്. തമ്പി നിര്‍വഹിക്കുന്നു.
പൂമംഗലം: പൂമംഗലം പഞ്ചായത്തില്‍ അരിപ്പാലം എഎംഎല്‍പി സ്കൂളിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് തല കുട്ടികളുടെ പാര്‍ലമെന്റ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കത്രീന ജോര്‍ജിന്റെ അധ്യക്ഷത വഹിച്ചു. എഎംഎല്‍പിഎസിലെ പ്രധാനാധ്യാപിക മേരി ഐസക്ക്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.വി. സന്തോഷ്, കല്‍പ്പറമ്പ് ബിവിഎം സ്കൂളിലെ പ്രധാനാധ്യാപിക ജെന്‍സി, എഎംഎല്‍പിഎസിലെ സീനിയര്‍ അസിസ്റ്റന്റ് ടെസി ഫ്രാന്‍സീസ് എന്നിവര്‍ സംസാരിച്ചു. തദ്ദേശസമേതം കോ ഓര്‍ഡിനേറ്റര്‍ ടി.എസ്. സജീവന് മാസ്റ്റര്‍ ക്ലാസ് നയിച്ചു.

ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി
ക്രൈസ്റ്റ് കോളജില്‍ പൈത്തണ്‍ ശില്പശാല
ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ ശിശുദിനം ആഘോഷം
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
പൂമംഗലം പഞ്ചായത്ത് ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് ട്രോളി വിതരണം ചെയ്തു