ഫിഫ വേള്‍ഡ് കപ്പ് 2026: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫുട്ബോള്‍ ആരവം സംഘടിപ്പിച്ചു
ഫിഫ വേള്‍ഡ് കപ്പ് 2026 നോടനുബന്ധിച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ ആരവം പരിപാടി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഫിഫ വേള്‍ഡ് കപ്പ് 2026 നോടനുബന്ധിച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫുട്ബോള്‍ ആരവം പരിപാടി സംഘടിപ്പിച്ചു. കട്ട് പോസ്റ്റ് ഷൂട്ടൗട്ട് മത്സരം, ഫാന്‍ ഫെസ്റ്റ്, ഫുട്ബോള്‍ താരങ്ങളെ ആദരിക്കല്‍, പ്രവചന മത്സരം എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസന് അധ്യക്ഷത വഹിച്ചു.
കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ മുന്‍ താരവും ഫുട്ബോള്‍ കോച്ചുമായ എന്‍.കെ. സുബ്രഹ്മണ്യന്, മാപ്രാണം ഫാത്തിമ മാതാ ചര്‍ച്ചിലെ ഫാ. നീല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എന്‍.ബി. പവിത്രന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അംബുജ രാജന്, കെ. രാജേഷ്, സുരേഷ് ബാബു, കെ.യു. വിജയന്, രജനി നന്ദകുമാര്‍, പ്രസീന സജയന്, ബിന്ദു വര്‍ക്കി, ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലര്‍ പി.എം. നന്ദുലാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ഡി. നെല്‍സണ്‍ സ്വാഗതവും ജോയിന്റ് ബിഡിഒ എന്‍. രാജേഷ് നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പോട്ട മൂന്നുപീടിക സംസ്ഥാനപാതയിലെ ചേലൂരില്‍ കേബിളിടാന്‍ പൊളിച്ച റോഡ് ചെളിമയം
ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ആരവം കാട്ടൂരിലും
കാട്ടൂര്‍ പഞ്ചായത്തില്‍ ഹരിത വസന്തം പദ്ധതി; ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
അവശനിലയില്‍ കണ്ടെത്തിയ കുറുനരിയെ പിടികൂടി രക്ഷപ്പെടുത്തി
കാറളം പഞ്ചായത്തില്‍ ഹരിത വസന്തം പദ്ധതി ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു