മഴയില്‍ ഒഴുകിയെത്തുന്ന മാലിന്യം; ഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം ജനജീവിതം ദുരിതത്തില്‍
ഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ടിനു സമീപം താമസിക്കുന്ന ചെറ്റുങ്ങ ആലുക്ക വില്‍സനും ഡാലിയും വീടിനു പിറകിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം ചൂണ്ടി കാണിക്കുന്നു.
ഒരു വീട്ടിലെ എല്ലാവരും കാന്‍സര്‍ രോഗികള്‍
ഇരിങ്ങാലക്കുട: കനത്ത മഴ പെയ്യുമ്പോള്‍ നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍നിന്നുള്ള മലിനജലവും മാലിന്യാവശിഷ്ടങ്ങളും സമീപത്തെ ജനവാസ മേഖലകളിലേക്ക് ഒഴുകിയെത്തുന്നതായി പരാതി. ദുര്‍ഗന്ധവും ആരോഗ്യപ്രശ്നങ്ങളും മൂലം പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണ്. ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം താമസിക്കുന്ന കാന്‍സര്‍ രോഗികളായ ദമ്പതികള്‍ ചെറ്റുങ്ങ ആലുക്ക വീട്ടില്‍ ഡാലിയും വില്‍സണും ഉള്‍പ്പടെയുള്ള കുടുംബങ്ങള്‍ വര്‍ഷങ്ങളായി ഈ ദുരിതം അനുഭവിക്കുകയാണ്. വില്‍സന്റെ ഒരു കിഡനി കാന്‍സര്‍ വന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഏറെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഇവര്‍ മറ്റുള്ളവരില്‍ നിന്നും ലഭിക്കുന്ന സഹായം കൊണ്ടാണ് ചികിത്സാ ചെലവുകള്‍ നടത്തുന്നത്. ചെറിയ മഴ പെയ്താല്‍ പോലും മാലിന്യാവശിഷ്ടങ്ങള്‍ ഒഴുകി സമീപത്തെ കിണറുകളിലും ജലാശയങ്ങളിലും കലരുന്നതോടെ കുടിവെള്ള സ്രോതസുകള്‍ മലിനമാകുന്ന സാഹചര്യമാണുള്ളത്.

മലിനജലം നിറഞ്ഞ പ്രദേശങ്ങളിലൂടെ സഞ്ചരിക്കേണ്ടിവരുന്നത് കുട്ടികളിലും മുതിര്‍ന്നവരിലും പകര്‍ച്ചവ്യാധികള്‍ക്കും ചര്‍മരോഗങ്ങള്‍ക്കും സാധ്യത വര്‍ധിപ്പിക്കുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.കൂടാതെ ഈച്ച, കൊതുക് ശല്യവും രൂക്ഷമാണ്. മഴക്കാലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പിച്ചില്ലുകളും വീടുകളിലേക്ക് ഒഴുകിയെത്തുന്നതും പതിവായിരിക്കുകയാണ്. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പലതവണ നഗരസഭയില്‍ പരാതി നല്‍കിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. നിലവില്‍ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ ബയോമൈനിംഗ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിള്‍ പെയ്ത മഴയില്‍ കുതിച്ചെത്തിയ മാലിന്യങ്ങള്‍ സമീപവീടുകളിലേക്ക് ഒഴുകിയെത്തിയതായും ഇവര്‍ പറയുന്നു.
ട്രഞ്ചിംഗ് ഗ്രൗണ്ടിന് ചുറ്റും സംരക്ഷണ മതില് നിര്‍മിച്ച് മലിനജലം പുറത്തേക്ക് ഒഴുകുന്നത് തടയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സമീപത്തെ ഫയര്‍ സ്റ്റേഷന്റെ ഒരു ഭാഗത്തെ മതില് കഴിഞ്ഞ മഴയില്‍ തകര്‍ന്നുവീണതായും ബാക്കിയുള്ള ഭാഗവും അപകടാവസ്ഥയിലാണെന്നും അവര്‍ പറയുന്നു. വരാനിരിക്കുന്ന ശക്തമായ കാലവര്‍ഷത്തിന് മുമ്പ് ട്രഞ്ചിംഗ് ഗ്രൗണ്ടിന് ചുറ്റും സുരക്ഷിതമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുകയും ജനങ്ങളുടെ ആരോഗ്യത്തിനും ജീവനു ഭീഷണിയാകുന്ന ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുകയും ചെയ്യണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നാമഹേതുക തിരുനാൾ ആശംസകൾ
ജനറല്‍ ആശുപത്രിക്ക് ദേശീയ അംഗീകാരം; സൂപ്രണ്ടിനേയും ജീവനക്കാരെയും അഭിനന്ദിച്ച് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഏഷ്യന്‍ സാംബോ ജുജിത്സു ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അല്‍ബാബ് സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥി വി.എസ്. മുഹമ്മദ് ഷിഫാന്
സബ് രജസ്ട്രാര്‍ ഓഫീസിലേക്ക് വീല്‍ ചെയര്‍ സംഭാവന നല്കി
പിഎം ശ്രീ ദേശീയ വിദ്യാഭ്യാസനയം പ്രാവര്‍ത്തികമാക്കാനുള്ള പ്രവേശന കവാടമാണെന്ന് സിപിഐ
വെള്ളാനി കോള്‍പ്പാടത്ത് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു