പോട്ട മൂന്നുപീടിക സംസ്ഥാനപാതയിലെ ചേലൂരില്‍ കേബിളിടാന്‍ പൊളിച്ച റോഡ് ചെളിമയം
പോട്ട മൂന്നുപീടിക സംസ്ഥാനപാതയില്‍ ചേലൂരില്‍ സ്വകാര്യ ടെലികോം കമ്പനി റോഡരികില്‍ കുഴിയെടുത്ത് കേബിളിട്ട ഭാഗത്ത് ചെളികെട്ടിയ നിലയില്‍.
ചേലൂര്‍: പോട്ട മൂന്നുപീടിക സംസ്ഥാനപാതയില്‍ സ്വകാര്യ ടെലികോം കമ്പനി കേബിളുകള്‍ ഇടാനായെടുത്ത കുഴികള്‍ യാത്രക്കാര്‍ക്ക് അപകടഭീഷണിയാകുന്നു. സംസ്ഥാനപാതയില്‍ ചേലൂര്‍ പള്ളിയുടെ സമീപത്തെ കലുങ്കിനു പടിഞ്ഞാറു മുതല്‍ എടതിരിഞ്ഞി വില്ലേജ് ഓഫീസിന് പടിഞ്ഞാറുവശംവരെ 150 മീറ്ററോളമാണ് കഴിഞ്ഞയാഴ്ച കുഴിയെടുത്ത് കേബിളിട്ട് മണ്ണിട്ടുമൂടിയത്. മഴ ശക്തമായതോടെ മണ്ണു കുതിര്‍ന്ന് ചെളിയായി. ഇതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ക്ക് വഴി കൊടുക്കുമ്പോള്‍ ഈ ഭാഗത്ത് ഇരുചക്രവാഹനങ്ങളും ടയറുകളും കാല്‍നടയാത്രക്കാരുടെ കാലുകളും താഴ്ന്നു പോകുകയാണ്.
മഴക്കാലത്ത് പൊതുമരാമത്തുവകുപ്പിന്റെ അധീനതയിലുള്ള റോഡുകള്‍ പൊളിക്കുന്നതിനോ കുഴിക്കുന്നതിനോ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി രാത്രിയാണ് ഇവിടെ റോഡു കുഴിച്ച് ജനങ്ങള്‍ക്ക് നടക്കാന്‍ പറ്റാത്ത അവസ്ഥയിലാക്കിയതെന്ന് എടതിരിഞ്ഞി പാപ്പാത്തുമുറി റസിഡന്റ്സ് അസോസിയേഷന് കുറ്റപ്പെടുത്തി. മഴ തുടരുന്ന സാഹചര്യത്തില്‍ ഇതു വലിയ അപകടഭീഷണിയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. പരാതിയെത്തുടര്‍ന്ന് പൊതുമരാമത്തുവകുപ്പുദ്യോഗസ്ഥര് സ്ഥലം സന്ദര്‍ശിച്ചു. തങ്ങളുടെ അനുമതിയില്ലാതെയാണ് വൊഡാഫോണ്‍ ഐഡിയ ടെലികോം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് എന്ന കമ്പനി പോട്ട മൂന്നുപീടിക സംസ്ഥാനപാതയില്‍ ചേലൂരില്‍ റോഡുപൊളിച്ച് കേബിളിട്ടതെന്ന് പൊതുമരാമത്തുവകുപ്പ് അറിയിച്ചു.
കുഴിയെടുത്ത് കേബിളിട്ടതുമൂലം ഈ ഭാഗത്തെ ബിഎംബിസി ചെയ്ത റോഡിന്റെ അരികുവശത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് സ്ഥലപരിശോധനയില്‍ ബോധ്യപ്പെട്ടതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ കമ്പനിയുടെ തൃശൂര്‍ ജില്ലയില്‍ നല്‍കിയിട്ടുള്ള എല്ലാ കട്ടിംഗ് പെര്മിഷനുകളും റദ്ദാക്കണമെന്നും കേടുപാടുകള്‍ സംഭവിച്ച റോഡിന്റെ ഭാഗം പൂര്വസ്ഥിതിയിലാക്കണമെന്നുമാവശ്യപ്പെട്ട് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കമ്പനിക്കെതിരേ തുടര്‍നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ അസി. എന്‍ജിനീയര്‍ ആവശ്യപ്പെട്ടു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടിക്കുളം ഭരതന് അനുസ്മരണം നടത്തി
ലോകകപ്പ് ; മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഷൂട്ടൗട്ട് മത്സരം നടത്തി
ലോകകപ്പ് വേദിയില്‍ ഇരിങ്ങാലക്കുടയുടെ അഭിമാനം; ഫിഫ വളന്റിയറായി ലോജോ കോലങ്കണ്ണി
സാംസ്കാരിക വൈവിധ്യ സംരക്ഷണ സായാഹ്നം സംഘടിപ്പിച്ചു
ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ആരവം കാട്ടൂരിലും
കാട്ടൂര്‍ പഞ്ചായത്തില്‍ ഹരിത വസന്തം പദ്ധതി; ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു