നഗരസഭയുടെ തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; മൂര്‍ക്കനാട് കണ്ടെത്തിയ സ്ഥലം യോജിച്ചതല്ലെന്ന് നാട്ടുകാര്‍
മൂര്‍ക്കനാട് ജനകീയ കൂട്ടായ്മ ആലുംപറമ്പ് പരിസരത്ത് നടത്തിയ പ്രതിഷേധയോഗം രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ വിഷ്ണു പ്രഭാകരന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും വെള്ളം കയറുന്ന മൂര്‍ക്കനാട് ഒന്നാം വാര്‍ഡിലെ വള്ളിക്കാഞ്ഞിരം ആലില്‍ സമീപപ്രദേശത്ത് ഡോഗ് ഷെല്‍ട്ടര്‍ സ്ഥാപിക്കാനുള്ള നഗരസഭയുടെ തീരുമാനം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് മൂര്‍ക്കനാട് ജനകീയ കൂട്ടായ്മ അറിയിച്ചു. മഴയില്‍ മെയ് മാസം മുതല്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ വെള്ളം കയറുന്ന തൊട്ടപുള്ളി ബേബിയുടെ സ്ഥലം ഡോഗ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കാന്‍ അനുയോജ്യമല്ലാത്തതു കൊണ്ടാണ് പ്രദേശവാസികള്‍ ഷെല്‍ട്ടറിനെ എതിര്‍ക്കുന്നതെന്ന് ജനകീയ കൂട്ടായ്മ വ്യക്തമാക്കി. അതേസമയം 2018ല്‍ മാത്രമാണ് പ്രദേശത്ത് വെള്ളം കയറിയിട്ടുള്ളതെന്ന് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് ഷെല്‍ട്ടറിന് അനുമതി നേടിയതെന്നും ജനകീയ കൂട്ടായ്മ ആരോപിച്ചു.
പുഴയില്‍ നിന്ന് 200 മീറ്റര്‍ മാറിയുള്ള ബേബിയുടെ സ്ഥലം പുഴയേക്കാള്‍ താഴ്ന്ന പ്രദേശവും മൂര്‍ക്കനാട് വാര്‍ഡിലെ തന്നെ ഏറ്റവും താഴ്ന്ന പ്രദേശവുമാണ്. ഷെല്‍ട്ടര്‍ പണിയുന്നതിനുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോഴും ഇക്കാര്യം പ്രദേശവാസികളെ അറിയിച്ചില്ല. 2018ല്‍ 11 അടി വെള്ളം പൊങ്ങിയ സ്ഥലത്ത് കഴിഞ്ഞ തവണ റോഡില്‍ രണ്ട് അടിയും ഷെല്‍ട്ടര്‍ പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് അഞ്ച് അടിയും വെള്ളം പൊങ്ങിയിരുന്നു. ഇപ്പോള്‍ നിലമായി കിടക്കുന്ന ഭൂമി തരം മാറ്റി ആറടി പൊക്കത്തില്‍ ഉയര്‍ത്തി ഷെല്‍ട്ടര്‍ നിര്‍മിക്കാനാണ് നഗരസഭാ അധികൃതര്‍ തയാറാകുന്നത്.
അഞ്ച് വര്‍ഷത്തേക്ക് മാത്രമായി ലീസിന് എടുത്ത സ്ഥലത്ത് ഇതിനായി ചെലവഴിക്കുന്ന കോടിക്കണക്കിന് രൂപ ഉപയോഗിച്ച് ഉയര്‍ന്ന ഏതെങ്കിലും സ്ഥലത്ത് സ്വന്തമായി ഭൂമി വാങ്ങി ഷെല്‍ട്ടര്‍ നിര്‍മ്മിക്കുന്നത് അഭികാമ്യമെന്ന് ജനകീയ കൂട്ടായ്മ ചൂണ്ടികാട്ടി. മൂര്‍ക്കനാട് തന്നെ ഷെല്‍ട്ടര്‍ നിര്‍മിച്ചാല്‍ വെള്ളക്കെട്ട് മൂലം രോഗങ്ങള്‍ പടരാനുള്ള സാധ്യതയും കൂടുതലാണ്. മാലിന്യ സംസ്കരണവും ബുദ്ധിമുട്ടിലുമാണ്. മാത്രമല്ല പ്രദേശത്തെ ജലസ്രോതസുകളും പ്രകൃതി സംവിധാനങ്ങളും മലിനമാകാനും സാധ്യതയുണ്ട്. ഡോഗ് ഷെല്ട്ടറിനെതിരേ മുന്നൂറില്പരം പേര് ഒപ്പിട്ട നിവദേനം നഗരസഭാ അധികൃതര്‍ക്ക് കൈമാറിയിട്ടും ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല.
പ്രതിഷേധ പ്രകടനം നടത്തി
മൂര്‍ക്കനാട് ഒന്നാം വാര്‍ഡില്‍ ഷെല്‍ട്ടര്‍ നിര്‍മിക്കാനുള്ള നഗരസഭാ തീരുമാനം പുന:പരിോധിക്കണമെന്നും ഷെല്‍ട്ടര്‍ മറ്റേതെങ്കിലും സ്ഥലത്ത് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് വാര്‍ഡ് ഒന്ന് മൂര്‍ക്കനാട് ജനകീയ കൂട്ടായ്മ പ്രകടനം നടത്തി. 20 വര്‍ഷമായി അഞ്ചടിയില്‍ കൂടുതല്‍ വെള്ളം കയറുന്ന വയല്‍ ഭൂമിയില്‍ എബിസി സെന്റര്‍ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. മൂര്‍ക്കനാട് ആലുംപറമ്പില്‍ നടന്ന പ്രതിഷേധ യോഗം രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ വിഷ്ണു പ്രഭാകരന് ഉദ്ഘാടനം ചെയ്തു. ജനകീയ കൂട്ടായ്മ പ്രസിഡന്റ് അബ്ദുള്‍ കബീര്‍ അധ്യക്ഷത വഹിച്ചു. മുന്‍ കൗണ്‍സിലര്‍ നസീമാ കുഞ്ഞുമോന്, സെക്രട്ടറി റെനില്‍ പൊയ്യാറ, സുധീപാ സന്ദീഷ്, ഗോപാലകൃഷ്ണന് തച്ചിലത്ത്, മോഹന്‍ലാല്‍ പൊയ്യാറ, ബഷീര്‍ മാളിയേക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിരമിച്ചു
ക്രൈസ്റ്റ് കോളജിലെ തവനിഷിന്റെ തണല്‍ പദ്ധതി; സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ജനകീയ മത്സ്യകൃഷി; ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
തൂഫാന് ദ നാര്‍ക്കോ ഹണ്ട്: ഒരൊറ്റ ദിവസം കൊണ്ട് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു ആറ് പ്രതികള്‍ അറസ്റ്റില്‍
റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കാര്‍ ഇടിച്ച് യുവാവ് മരിച്ചു
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് സ്കൂളില്‍ പ്രവേശനം നേടിയ ഇരട്ടക്കുട്ടികളുടെ നാലു ജോഡികള്‍