ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പാരാ അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച അഞ്ചാമത് പാരാ അത്ലറ്റിക് മീറ്റില്‍ വിജയിക്ക് ട്രോഫി നല്കുന്നു.
ഇരിങ്ങാലക്കുട: ഭിന്നശേഷി കായികതാരങ്ങള്‍ക്ക് അവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ദര്‍ശന സര്‍വ്വീസ് സൊസൈറ്റി, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, ദര്‍ശന ക്ലബ്, തവനിഷ് സംഘടന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ അഞ്ചാമത് പാരാ അത്ലറ്റിക് മീറ്റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നടന്നു. വിവിധ ജില്ലകളില്‍ നിന്നും പൊക്കം കുറഞ്ഞവര്‍, കാഴ്ചപരിമിതിയുള്ളവര്‍, വീല്‍ചെയര്‍ ഉപയോക്താക്കള്‍ ഉള്‍പ്പടെയുള്ള വിഭാഗങ്ങളിലെ അന്‍പതോളം കായികതാരങ്ങള്‍ പങ്കെടുത്തു, ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്ഡ്രൂസ്അ ധ്യക്ഷത വഹിച്ചു.
ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, ദര്‍ശന സര്‍വീസ് സൊസൈറ്റി സ്ഥാപക ഡയറക്ടര്‍ ഫാ. സോളമന് കടമ്പാട്ടുപ്പറമ്പില്, തൃശൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സി. സുമേഷ്, ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. വി.എസ്. ലിയോ, ക്രൈസ്റ്റ് കോളജ് അധ്യാപിക പി.എസ്. വന്ദന, സാജു ജോണ്‍, സി. ചന്ദ്രബാബു, ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ഡിഒ സാന്‍ജോ വര്‍ഗീസ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സീമ എന്‍. തോമസ്, ദര്‍ശന സര്‍വീസ് സൊസൈറ്റി സെക്രട്ടറി മിനി ഔസേപ്പ്, ദര്‍ശന ക്ലബ് സെക്രട്ടറി റിന്‍സി ജെ. പുളിക്കന്‍, ദര്‍ശന മാനേജര്‍ ഷിനി ഫ്രാന്‍സിസ്, ദര്‍ശന കോര്ഡിന്റ കോ ഓര്‍ഡിനേറ്റര്‍ ജിസ്റ്റോ,പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ജോയല്‍ എന്നിവര്‍ സംസാരിച്ചു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്