കാര്‍മല്‍ മെലഡി 2025: ഹ്രസ്വചിത്ര അവാര്‍ഡ് ദാനം നടത്തി
വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടേയും വിശുദ്ധ എവുപ്രാസ്യയുടേയും വിശുദ്ധപദ പ്രഖ്യാപനത്തിന്റെ പുണ്യസ്മരണയ്ക്കായി ഇരിങ്ങാലക്കുട സി.എം.സി. ഉദയപ്രോവിന്‍സ് ഒരുക്കിയ കാര്‍മല്‍ മെലഡി 2025 ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ അവാര്‍ഡ് ജേതാക്കള്‍.
ഇരിങ്ങാലക്കുട: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടേയും വിശുദ്ധ എവുപ്രാസ്യയുടേയും വിശുദ്ധപദ പ്രഖ്യാപനത്തിന്റെ പുണ്യസ്മരണയ്ക്കായി ഇരിങ്ങാലക്കുട സി.എം.സി. ഉദയപ്രോവിന്‍സ് ഒരുക്കിയ കാര്‍മല്‍ മെലഡി 2025 ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ അവാര്‍ഡ് ദാന ചടങ്ങ് നടന്നു. പ്രശസ്ത തിരക്കഥാകൃത്തും അഭിനേതാവുമായ സിബി കെ. തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.
സി.എം.സി. ഉദയപ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ധന്യ അധ്യക്ഷത വഹിച്ചു. മീഡിയ കൗണ്‍സിലര്‍ സിസ്റ്റര്‍ മരിയറ്റ് അവാര്‍ഡ് പ്രഖ്യാപനം നടത്തി. മാള കാര്‍മല്‍ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍. ഡോ. റിനി മരിയ, പ്രൊവിഷ്യല്‍ പി.ആര്.ഒ സിസ്റ്റര്‍ ശാലീന എന്നിവര്‍ സംസാരിച്ചു. ഫസ്റ്റ് ബെസ്റ്റ് ഷോര്‍ട്ട് ഫിലിം -മായാതെ ,സെക്കന്റ് ബെസ്റ്റ് ഷോര്‍ട്ട് ഫിലിം -മൊഴി, തേഡ് ബെസ്റ്റ് ഷോര്‍ട്ട് ഫിലിം – സാരല്ല്യ, മികച്ച സംവിധായകന് അലന് ഡേവിസ്, തിരക്കഥ ജസ്റ്റിന് സ്റ്റീഫന്‍, സിനിമറ്റോഗ്രഫര്‍ അഭിരാം, എഡിറ്റര്‍ അരുണ്‍ രാജ് കെ.എസ്, നടന് ശ്രീദേവ് എം. എസ്, നടി മിനി സണ്ണി, സെപ്ഷ്യല്‍ ജൂറി അവാര്‍ഡ് രാഗിണി കൊടുങ്ങല്ലൂര്‍, നേഹ പി.പി., ബിഞ്ചു ജേക്കബ് സ്പെഷ്യല്‍ അവാര്‍ഡ് സോണി എയ്ഞ്ചല്‍, സെയ്ലു ചാപ്പി എന്നിവരാണ് അവാര്‍ഡു ജേതാക്കള്‍.


കീഴ്തൃക്കോവില് ശ്രീകൃഷ്ണ ക്ഷേത്രം- നടപ്പുര സമര്‍പ്പണം
പ്രമുഖരുടെ വോട്ട്…
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടന് ടൊവിനോ തോമസ്
ഇതു വോട്ടുത്സവം…. സുരക്ഷ കര്‍ശനം, വോട്ടെടുപ്പു ശാന്തം ജനം ആവേശത്തോടെ…. സുരക്ഷ കര്‍ശനം…..വോട്ടെടുപ്പ് ശാന്തം…
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ഡ്രൈ ഡേയില്‍ വില്പനയ്ക്കായി മദ്യം സൂക്ഷിച്ചയാള്‍ പിടിയില്‍
സ്വാന്തന സദന് വാര്‍ഷികാഘോഷം നടത്തി