മുരിയാട് കോള്‍മേഖലയില്‍ കര്‍ഷകര്‍ക്ക് ആശ്വാസം കനാലില്‍ വെള്ളമെത്തി, ഇനി പാടങ്ങളിലെത്തും
ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളം വിട്ടതോടെ കെഎല്‍ഡിസി കനാലിലൂടെ വെള്ളമൊഴുകാന്‍ തുടങ്ങിയപ്പോള്‍.
മാടായിക്കോണം: ഉണക്കുഭീഷണിയിലായ മുരിയാട് കോള്‍മേഖലയിലെ കൃഷിക്ക് ആശ്വാസമായി കുടിവെള്ളം എത്തിത്തുടങ്ങി. ചിമ്മിനി ഡാമിലെ ഷട്ടറുകള്‍ അറ്റകുറ്റപ്പണിക്കായി അടച്ചതിനെത്തുടര്‍ന്നാണ് മുരിയാട് കോള്‍മേഖലയിലെ പാടശേഖരങ്ങളില്‍ വെള്ളമില്ലാതെ ഞാറുകളെല്ലാം ഉണക്കു ഭീഷണിയിലായത്. കര്‍ഷകരുടെ ആവശ്യപ്രകാരം ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളം വിട്ടുതുടങ്ങിയെങ്കിലും മുരിയാട് കോള്‍മേഖലയിലെ പാടശേഖരങ്ങളിലേക്ക് വെള്ളം ലഭ്യമാക്കാന്‍ മൂന്ന് ദിവസമെങ്കിലും തുടര്‍ച്ചയായി ലഭ്യമാക്കണമെന്ന് കര്‍ഷകര്‍ പറഞ്ഞു.
മുരിയാട് കോള്‍മേഖലയില്‍ കോന്തിപുലം താത്കാലിക തടയണ മുതല്‍ തൊമ്മാന വരെയുള്ള ഭാഗവും തടയണയ്ക്ക് അപ്പുറത്തുള്ള കരുവന്നൂര്‍, നെടുമ്പാള്‍, തൊട്ടിപ്പാള്‍ ഭാഗങ്ങളിലുമായി 5500 ഏക്കറോളം പാടശേഖരങ്ങളിലെ നെല്‍കൃഷിയാണ് വെള്ളമില്ലാതെ പ്രതിസന്ധിയിലായത്. അറ്റകുറ്റപ്പണിക്കായി ചിമ്മിനിയുടെ ഷട്ടറുകള്‍ അടയ്ക്കുമെന്ന് അറിയാന്‍ വൈകിയതാണ് തിരിച്ചടിയായതെന്ന് കര്‍ഷകര്‍ പറഞ്ഞു.
ഷട്ടര്‍ അടയ്ക്കുന്ന കാര്യം ഇറിഗേഷനോ കോള്കര്ഷകസമിതിയോ കൃഷിവകുപ്പോ അറിയിച്ചിരുന്നില്ല. സംഭവം അറിഞ്ഞയുടനെ പാടശേഖരങ്ങളിലേക്ക് കനാലില്‍നിന്ന് വെള്ളം അടിച്ചുകയറ്റാന്‍ ശ്രമിച്ചെങ്കിലും കനാലില്‍ വെള്ളം കുറവായതിനാല്‍ കഴിഞ്ഞില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. ചിമ്മിനി തുറന്നതോടെ മാഞ്ഞാംകുഴി വഴി കെഎല്‍ഡിസി കനാലിലേക്ക് വെള്ളം എത്തിത്തുടങ്ങിയിട്ടുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാക്കാത്തുരുത്തി പോട്ടത്ത് പാലത്തിന്റെ കൈവരി തകര്‍ന്നു
എടക്കുളത്ത് കൈത്തോടിന് കുറുകേ നിര്‍മിച്ച പാലം തകര്‍ന്നു
കത്തോലിക്ക കോണ്‍ഗ്രസിന്റെ ലഹരിക്കെതിരെ ഒരു ഗോള്‍
സ്കൂള്‍ വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സോഷ്യല്‍ ആക്ഷന്‍ ഫോറം വനിതാ ദിനം സംഘടിപ്പിച്ചു
മരിയന്‍ നിറവില്‍ രൂപത സിഎല്‍സി വനിതാ സംഗമം സംഘടിപ്പിച്ചു