ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടക യാത്ര
ഇരിങ്ങാലക്കുട നഗരസഭയുടെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ കില, നിപ്മര്‍ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണം നാടക യാത്ര ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പ്രവീണ്‍സ് ഞാറ്റുവെട്ടി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയുടെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ കില, നിപ്മര്‍ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഇരിങ്ങാലക്കുട നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം പ്രമേയമാക്കി കൊണ്ടുള്ള നാടക യാത്ര സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പ്രവീണ്‍സ് ഞാറ്റുവെട്ടി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ഡെലി സിജു യോഹന്നാന് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എം.കെ. മുരളി, പിടിഎ പ്രസിഡന്റ് വി. ഭക്തവത്സലന്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.വി. വിനുകുമാര്‍, എന്‍എസ്എസ് വോളണ്ടിയര്‍ ലീഡര്‍ ടി.എസ്. അന്ജില് എന്നിവര്‍ പ്രസംഗിച്ചു. മദ്യം മയക്കമരുന്ന് ഉപയോഗം, മൊബൈല്‍ അഡിക്ഷന് എന്നിവ ഇല്ലാതാക്കുക എന്നുള്ളതായിരുന്നു ലക്ഷം.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സ്വരാജ് പുരസ്കാര തിളക്കത്തില്‍ മുരിയാട് പഞ്ചായത്ത്
സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് എംസി പോള്‍ അനുസ്മരണം നടത്തി
ക്രൈസ്റ്റ് കോളജ് ബികോം പ്രൊഫഷണല്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു
ആനന്ദപുരത്ത് വിദേശമദ്യവുമായി പിടിയില്‍; ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടിയത് 7.8 ലിറ്റര്‍ മദ്യം
കാറളം പഞ്ചായത്തിലെ വിവിധ റോഡുകള്‍ നാടിന് സമര്‍പ്പിച്ച് മന്ത്രി ഡോ. ആര്. ബിന്ദു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പുതിയ നിക്ഷേപ പദ്ധതി ഉദ്ഘാടനം ചെയ്തു