ആനന്ദപുരത്ത് വിദേശമദ്യവുമായി പിടിയില്‍; ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടിയത് 7.8 ലിറ്റര്‍ മദ്യം
ലൈജു (49).
ഇരിങ്ങാലക്കുട: ആനന്ദപുരത്ത് അനധികൃതമായി വിദേശമദ്യം കൈവശം വച്ച് വില്‍പ്പന നടത്തിവന്നയാളെ ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടി. ആനന്ദപുരം പാലിശ്ശേരി വീട്ടില്‍ ലൈജു (49) നെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ആര്. അനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആനന്ദപുരം മൂര്‍ത്തി പറമ്പ് ദേശത്ത് ചേപ്പാടം പാടശേഖരത്തിന്റെ കിഴക്ക് ഭാഗത്തുള്ള പടവില്‍ വെച്ചാണ് ഇയാളെ മദ്യവുമായി പിടികൂടിയത്.
വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 7.8 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. ആനന്ദപുരം ലൈജു ബാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ പ്രദേശത്തെ പ്രധാന മദ്യവില്‍പ്പനക്കാരനാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാള്‍ക്കെതിരെ മുന്‍പും നിരവധി അബ്കാരി കേസുകള്‍ നിലവിലുണ്ട്. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ആര്. അനുകുമാര്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എ. സന്തോഷ്, സി.കെ. ചന്ദ്രന്, സിവില്‍ എക്സൈസ് ഓഫീസര്‍ കര്‍ണ്ണ അനില്‍കുമാര്‍, എക്സൈസ് ഡ്രൈവര്‍ കെ.കെ. സുധീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സ്വരാജ് പുരസ്കാര തിളക്കത്തില്‍ മുരിയാട് പഞ്ചായത്ത്
സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് എംസി പോള്‍ അനുസ്മരണം നടത്തി
ക്രൈസ്റ്റ് കോളജ് ബികോം പ്രൊഫഷണല്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു
കാറളം പഞ്ചായത്തിലെ വിവിധ റോഡുകള്‍ നാടിന് സമര്‍പ്പിച്ച് മന്ത്രി ഡോ. ആര്. ബിന്ദു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പുതിയ നിക്ഷേപ പദ്ധതി ഉദ്ഘാടനം ചെയ്തു
കളഞ്ഞു കിട്ടിയ പാദസരം ഉടമയെ കണ്ടെത്തി തിരിച്ചു നല്കി