കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പുതിയ നിക്ഷേപ പദ്ധതി ഉദ്ഘാടനം ചെയ്തു
നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി കാട്ടൂര്‍ സര്‍വീസ സഹകരണ ബാങ്കില്‍ ആരംഭിക്കുന്ന സമ്പാദ്യത്തോടൊപ്പം ആരോഗ്യം എന്ന പുതിയ നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗവും തൃശൂര്‍ സഹകരണ ആശുപത്രി ഡയറക്ടറുമായ സി.കെ. വിനോദ് ആദ്യ നിക്ഷേപങ്ങള്‍ സ്വീകരിച്ചുകൊണ്ട് നിര്‍വഹിക്കുന്നു.
കാട്ടൂര്‍: നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി കാട്ടൂര്‍ സര്‍വീസ സഹകരണ ബാങ്കില്‍ ആരംഭിക്കുന്ന സമ്പാദ്യത്തോടൊപ്പം ആരോഗ്യം എന്ന പുതിയ നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗവും തൃശൂര്‍ സഹകരണ ആശുപത്രി ഡയറക്ടറുമായ സി.കെ. വിനോദ് ആദ്യ നിക്ഷേപങ്ങള്‍ സ്വീകരിച്ചുകൊണ്ട് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു.
പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള എഐഎംഎസ് മാനേജിംഗ് ഡയറക്ടര്‍ എന്‍.എ. ബലരാമന്, ബാങ്ക് ഭരണ സമിതി അംഗങ്ങളായ മധുജ ഹരിദാസ്, ഇ.എല്‍. ജോസ്, പി. പി. ആന്റണി, രാജന് കുരുമ്പേ പറമ്പില്‍, കെ.ബി. ബൈജു, രാജേഷ് കാട്ടിക്കോവില്‍, മുഹമ്മദ് ഇക്ബാല്‍, സ്മിത മനോജ് എന്നിവര്‍ സംസാരിച്ചു. ഡയറക്ടര്‍ എം.ജെ. റാഫി സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ് സി.എസ്. സജീഷ് നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സ്വരാജ് പുരസ്കാര തിളക്കത്തില്‍ മുരിയാട് പഞ്ചായത്ത്
സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് എംസി പോള്‍ അനുസ്മരണം നടത്തി
ക്രൈസ്റ്റ് കോളജ് ബികോം പ്രൊഫഷണല്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു
ആനന്ദപുരത്ത് വിദേശമദ്യവുമായി പിടിയില്‍; ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടിയത് 7.8 ലിറ്റര്‍ മദ്യം
കാറളം പഞ്ചായത്തിലെ വിവിധ റോഡുകള്‍ നാടിന് സമര്‍പ്പിച്ച് മന്ത്രി ഡോ. ആര്. ബിന്ദു
കളഞ്ഞു കിട്ടിയ പാദസരം ഉടമയെ കണ്ടെത്തി തിരിച്ചു നല്കി