കാറളം പഞ്ചായത്തിലെ വിവിധ റോഡുകള്‍ നാടിന് സമര്‍പ്പിച്ച് മന്ത്രി ഡോ. ആര്. ബിന്ദു
കാറളം പഞ്ചായത്തിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വ്വഹിക്കുന്നു.
കാറളം: പഞ്ചായത്തിലെ വിവിധ റോഡുകള്‍ ഉന്നത വിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു നാടിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാറളം പഞ്ചായത്തിലെ അഞ്ച് റോഡുകളാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചത്.
15 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച താണിശേരി ഹെല്‍ത്ത് സെന്റര്‍ റോഡ്, 15 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ചെമ്മണ്ട നഗര്‍ റോഡ്, 20 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ഐഎച്ച്ഡിപി നഗര്‍ റോഡ്, 16 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച എകെജി പുഞ്ചപ്പാടം റോഡ്, 17 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച മനപ്പടി വെട്ടിക്കര റോഡ് എന്നിവയാണ് പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചത്. കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സ്വരാജ് പുരസ്കാര തിളക്കത്തില്‍ മുരിയാട് പഞ്ചായത്ത്
സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് എംസി പോള്‍ അനുസ്മരണം നടത്തി
ക്രൈസ്റ്റ് കോളജ് ബികോം പ്രൊഫഷണല്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു
ആനന്ദപുരത്ത് വിദേശമദ്യവുമായി പിടിയില്‍; ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടിയത് 7.8 ലിറ്റര്‍ മദ്യം
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പുതിയ നിക്ഷേപ പദ്ധതി ഉദ്ഘാടനം ചെയ്തു
കളഞ്ഞു കിട്ടിയ പാദസരം ഉടമയെ കണ്ടെത്തി തിരിച്ചു നല്കി