സര്‍ക്കാരിന്റെയും ജനങ്ങളുടെയും പിന്തുണയാണ് കെഎസ്ആര്‍ടിസി യെ ലാഭത്തിലേക്ക് എത്തിച്ചത് – ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍
ഇരിങ്ങാലക്കുടയില്‍ ബസ് ബേ കം ഓഡിറ്റോറിയത്തിന്റെ നിര്മാണോദ്ഘടാനവും കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂള്‍ ഉദ്ഘാടനവും മന്ത്രി കെ.ബി. ഗണേഷ്കുമാര് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സര്‍ക്കാരിന്റെയും ജനങ്ങളുടെയും പിന്തുണയാണ് കെഎസ്ആര്‍ടിസിയെ ലാഭത്തിലേക്ക് എത്തിച്ചതെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര് പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ ബസ്ബേ കം ഓഡിറ്റോറിയത്തിന്റെ നിര്‍മാണോദ്ഘാടനവും കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂള്‍ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടുവര്‍ഷംകൊണ്ട് സംസ്ഥാനതലത്തില്‍ ടാര്ഗറ്റിനെക്കാളും ശതമാനം കൂട്ടാന്‍ കെഎസ്ആര്‍ടിസിക്ക് സാധിച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുട സബ് ഡിപ്പോയുടെ വരുമാനം വലിയതോതില്‍ ഉയര്‍ന്നിട്ടുണ്ടെന്നും കെഎസ്ആര്‍ടിസിയെ മുഴുവനായും ഡിജിറ്റലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നവകേരള സദസിന്റെ ഭാഗമായി മൂന്നുകോടി രൂപ ചെലവിലാണ് ഇരിങ്ങാലക്കുടയില്‍ കെഎസ്ആര്‍ടിസി ബസ് ബേ കം ഓഡിറ്റോറിയം നിര്‍മിക്കുന്നത്. മന്ത്രി ആര്. ബിന്ദു അധ്യക്ഷത വഹിച്ചു.
ഓഡിറ്റോറിയം നിര്‍മാണം പൂര്‍ത്തീകരിച്ചാല്‍ നഗരത്തിന്റെ പടിഞ്ഞാറന്‍മേഖലയിലെ ജനങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ആവശ്യങ്ങള്‍ നടത്തുവാന്‍ സാധിക്കുമെന്ന് മന്ത്രി ആര്. ബിന്ദു പറഞ്ഞു. കെഎസ്ആര്‍ടിസി എടിഒ കെ.ജെ. സുനില്‍, വാര്‍ഡ് കൗണ്‍സിലര്‍ പ്രവീണ്‍ ഞാറ്റുവെട്ടി, കെഎസ്ആര്‍ടിസി ഇപിഒ ജി.പി. പ്രദീപ്കുമാര്‍, കെഎസ്ആര്‍ടിസി വികസനസമിതി കണ്‍വീനര്‍ ജയന് അരിമ്പ്ര, എസ്ടിസിഐ പ്രിന്‍സിപ്പല്‍ എസ്. സലിംകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാറിനുള്ളില്‍ മധ്യവയസ്കന്റെ മരണം; രണ്ടു പേര് പോലീസ് കസ്റ്റഡിയില്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് പ്രധാന കവാടത്തിന് മുന്നില്‍ പുതുതായി നിര്‍മിച്ച നടപ്പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചു
അരിപ്പാലം പൂക്കോട് തുരുത്തില് വന്‍ തീപിടുത്തം, ഏക്കര്‍കണക്കിനു പാടശേഖരം കത്തി നശിച്ചു
കല്ലേറ്റുംകര മോഡല്‍ പോളിടെക്നിക്ക് കോളജ് മള്‍ട്ടിപ്ലക്സ് ആയി ഒരു പകല്‍ മുഴുവന്‍ സിനിമാപൂരം
കായിക മേഖലയില്‍ മികച്ച സംഭാവനകള്‍ നല്കിയ കോളജിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജി.വി. രാജ പുരസ്കാരം ക്രൈസ്റ്റ് കോളജിന്
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട രൂപതയില്‍ സര്‍ക്കുലര്‍ ഇറക്കി