വീടുകയറി ആക്രമണം; പ്രതി അറസ്റ്റില്‍
അരുണ്‍ (28).
കാട്ടൂര്‍: വീടുകയറി ആക്രമണത്തില്‍ യുവാവ് അറസ്റ്റില്‍. കൊറ്റനെല്ലൂര്‍ ആലങ്ങാടന്‍ വീട്ടില്‍ അരുണ്‍ (28) നെയാണ് അറസ്റ്റ് ചെയ്തത്. ഐക്കരക്കുന്ന് സ്വദേശി കോണവക്കാട്ടില് വേണുഗോപാലന്‍ (70) എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വേണുഗോപാലനെയും മകന് വിനോഷിനെയും മകള്‍ വിബിതയെയും മരുമകന് നെല്‍സനെയും പ്രതി കൈകള്‍ കൊണ്ടും കത്തി കൊണ്ടും ആക്രമിച്ച സംഭവത്തിനാണ് അറസ്റ്റ്.
വിനോഷിനുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യത്താലാണ് ആക്രമണം. വിനോഷ് വീട്ടില്‍ ടിവി കണ്ടിരിക്കവെ ഫോണ്‍ വന്ന് പുറത്തിറങ്ങിയ സമയം പ്രതി ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് പുറത്തിറങ്ങിയ വേണുഗോപാലനെ വീടിന്റെ സിറ്റൗട്ടിലേക്ക് അതിക്രമിച്ച് കയറി ഇരുവരെയും ആക്രമിക്കുകയും തടയാന്‍ വന്ന വിബിതയെയും നെല്‍സനെയും ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിനിടെ വിനോഷിനെ കുത്താന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതില്‍ വച്ച് കത്തി കൊണ്ടുള്ള കുത്തേറ്റ് വേണുഗോപാലിന്റെ കൈക്ക് പരിക്കേറ്റു.
അരുണ്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് യൂവാവിന്റെ കാറും, കാറിലുണ്ടായിരുന്ന 8400 രൂപ വില വരുന്ന വെളിച്ചെണ്ണയും 20,000 രൂപയും കവര്‍ച്ച ചെയ്ത കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും, കുറ്റകൃത്യം ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി മുന്‍കരുതല്‍ അറസ്റ്റ് ചെയ്ത കേസിലും അടക്കം മൂന്ന് ക്രിമിനല്‍ക്കേസിലെ പ്രതിയാണ്. കാട്ടൂര്‍ സബ് ഇന്‍സ്പെക്ടര്‍ എസ്. സബീഷ്, ജിഎസ്ഐ പി. ബാബു ജോര്‍ജ്, ജിഎഎസ്ഐ സി.ജി. ധനേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്നുനല്‍കാന്‍ സാധ്യമായത് ദൈവനിയോഗം – അഡ്വ. തോമസ് ഉണ്ണിയാടന്
ഭഗവാന് അകമ്പടി സേവിക്കുവാന്‍ ആറുനാട്ടില് പ്രഭുക്കന്മാരും തട്ടകത്തെ കളരിയാശാനും
എന്‍എസ്എസ് യൂണിയന്, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ സംഭാര വിതരണം ആരംഭിച്ചു
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് റോഡില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് പോസ്റ്റ് ഒടിഞ്ഞു
ശീവേലിക്കും എഴുന്നള്ളിപ്പിനും കോലമേന്താന് 17 ഗജവീരന്മാര്
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ ഭാഗമായി നടന്ന ഉത്സവത്തിന്റെ ആറാട്ട്