ക്രൈസ്റ്റ് കോളജില്‍ ത്രിദിന അന്താരാഷ്ട്ര ബോട്ടണി സെമിനാര്‍
ക്രൈസ്റ്റ് കേളജിലെ ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര സെമിനാറിന്റെ ഉദ്ഘാടനം കാലിക്കട്ട് സര്‍വകലാശാല ബോട്ടണി വിഭാഗം സീനിയര്‍ പ്രഫസര്‍ ഡോ. സന്തോഷ് നമ്പി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കേളജിലെ ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ബൊട്ടാണിക്കല്‍ അപ്ഡേറ്റ്സ് ആന്‍ഡ് ഡിസ്കവറീസ് ത്രിദിന അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു. ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള പ്രമുഖ സസ്യശാസ്ത്രജ്ഞരും ഗവേഷണ വിദ്യാര്‍ഥികളും സെമിനാറില്‍ പങ്കെടുത്തു. കാലിക്കട്ട് സര്‍വകലാശാല ബോട്ടണി വിഭാഗം സീനിയര്‍ പ്രഫസര്‍ ഡോ. സന്തോഷ് നമ്പി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജര്‍ ഫാ. ജോയ് പീനിക്കാപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, പ്രഫ. ഇ.ജെ. വിന്‍സെന്റ്, പ്രഫ. ജേക്കബ് എബ്രഹാം പുളിക്കല്‍, ഡോ. ആര്. സൗമ്യ, എം.എസ്. സ്വീറ്റി, സംഘാടക സമിതി സെക്രട്ടറി ഡോ. വിഷ്ണു മോഹന്‍ എന്നിവര്‍ സംസാരിച്ചു.
ഡോ. എന്‍.എസ്. പ്രദീപ് (കോഴിക്കോട്), ഡോ. ശിവകുമാര്‍ പട്ടത്തില്‍ (യുഎസ്എ), ഡോ. അജിത് അശോകന് (ഇറ്റലി), ഡോ. ടോം ജോര്‍ജ് (ബെംഗളൂരു), ഡോ. മാത്യു ഡാന്‍ (തിരുവനന്തപുരം), ഡോ. ഡെന്നിസ് തോമസ് (കാസര്‍ഗോഡ്), ഡോ. രമേഷ് കുമാര്‍ (തിരുവനന്തപുരം), ഡോ. ജനീഷ (കോഴിക്കോട്) എന്നിവര്‍ പ്രബന്ധ അവതരണങ്ങള്‍ക്ക് നേതൃത്വം നല്കി. വിവിധ തീമുകളിലായി നടന്ന പ്രബന്ധ അവതരണങ്ങളില്‍ ഡോ. സ്മൃതി വിജയന്, എം.എസ്. അനീഷ്, സന ബാബുരാജ്, കീര്‍ത്തി രാജഗോപാല്‍, സി. അമൃത, സി.എം. ജിഷ്ണു എന്നിവര്‍ മികച്ച പ്രബന്ധ അവതരണത്തിനുള്ള അവാര്‍ഡിന് അര്‍ഹരായി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുടയില്‍ റോഡ് ഷോ നടത്തി
ഇരിങ്ങാലക്കുടയില്‍ ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
പുരസ്കാര നേട്ടങ്ങളുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
വെള്ളം അനുവദിച്ചത് കണക്കുകളില്‍ മാത്രം; ചിറകള്‍ വരണ്ട നിലയില്‍
വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്ഇരിങ്ങാലക്കുടയില് ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്വിദ്യാര്ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍