സ്വകാര്യ ബസുകളുടെ അമിത വേഗതക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്
സ്വകാര്യ ബസുകളുടെ അമിത വേഗത നിയന്ത്രിക്കണമെന്നാവസ്യപ്പെട്ട് പൗരസമിതിയുടെ നേതൃത്വത്തില്‍ സ്വകാര്യ ബസിലെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുനല്കുന്നു.
ജീവന് പൊലിഞ്ഞിട്ടും സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല
ഇരിങ്ങാലക്കുട: അപകടങ്ങള്‍ അനേകമുണ്ടാകുമ്പോഴും ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂര്‍ റോഡില്‍ സുരക്ഷയൊരുക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ തെരുവിലിറങ്ങി. ചേലൂര്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേലൂര്‍ ജംഗ്ഷനില്‍ സ്വകാര്യ ബസുകള്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവര്‍മാര്‍ക്കു മുന്നറിയിപ്പുനല്‍കി. അമിതവേഗതമൂലം ഇനിയൊരപകടം ഉണ്ടായാല്‍ പ്രതിഷേധം ശക്തമാകുമെന്നും ജനങ്ങളുടെ ജീവനു സുരക്ഷനല്‍കണമെന്നും നാട്ടുകാര്‍ ഡ്രൈവര്മാരേടു പറഞ്ഞു.
പൗരസമിതി ചെയര്മാന് സോമന് വര്‍ഗീസ്, കണ്‍വീനര്‍ കെ.എം. സന്തോഷ്, നഗരസഭ കൗണ്‍സിലര്‍ കെ.എസ്. പ്രസാദ് എന്നിവര്‍ നേതൃത്വംനല്കി. ബിജെപി പൂമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജംഗ്ഷനില്‍ പ്രതിഷേധജാഥ നടത്തി. ജില്ലാ ഉപാധ്യക്ഷന്‍ ലോചനന്‍ അമ്പാട്ട് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ സെക്രട്ടറി വിപിന്‍ പാറമേക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. എസ്സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഉണ്ണി പൂമംഗലം, ജില്ലാ കമ്മിറ്റി അംഗം അജയകുമാര്‍, പൂമംഗലം പഞ്ചായത്തംഗം അശ്വതി, മുന്‍ പഞ്ചായത്തംഗം സുനില്‍ കുമാര്‍, മണ്ഡലം ഭാരവാഹികളായ മീന അനില്‍കുമാര്‍, ലിന്റോ ബേബി ഊക്കന്‍ തുടങ്ങിയവര്‍ നേതൃത്വംനല്കി.
സ്വകാര്യ ബസുകളുടെ അറുതിയില്ലാത്ത മരണപ്പാച്ചിലാണ് ഈ റൂട്ടിലുള്ളത്. പ്രതിഷേധവുമായി ഇറങ്ങുന്ന നാട്ടുകാര്‍ക്കെതിരേ, നിയമം കെെയിലെടുക്കരുതെന്ന താക്കീതുമായി പോലീസ് രംഗത്തിറങ്ങുകയാണെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. മറികടക്കുമ്പോള്‍ മറ്റുവാഹനങ്ങളോട് ചേര്‍ന്നുപോകുകയും മറികടക്കാന്‍ അനുവദിക്കാത്ത വാഹനങ്ങളെ നീട്ടി ഹോണ്‍ മുഴക്കിയും ശകാരിച്ചും ഭയപ്പെടുത്തിയും എങ്ങനെയും പോകാന്‍ വഴിയുണ്ടാക്കുകയാണ് ഡ്രൈവര്‍മാരുടെ രീതി.
ഏതുവഴി, എപ്പോള്‍ വരണമെന്നെല്ലാം ഡ്രൈവര്‍ തീരുമാനിക്കും എന്നതാണ് രീതി. ഇക്കാരണം കൊണ്ടാണ് ബസുകളുടെ മത്സരയോട്ടം കൂടുന്നത്. ബസുകളുടെ റണ്ണിംഗ് സമയം കൂട്ടാത്തതും സ്വകാര്യബസുകള്‍ക്ക് നിയന്ത്രണമില്ലാതെ പെര്‍മറ്റ് നല്കുന്നതുമാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. ഞായറാഴ്ച അപകടമുണ്ടാക്കിയ ബസിലെ ഡ്രൈവറെ ഇതുവരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല. അപകടമുണ്ടായ സമയത്ത് ബസില്‍നിന്നു ഇറങ്ങിയോടിരക്ഷപ്പെടുകയാണ് ഡ്രൈര്ചെയ്തത്. ജഅപകടത്തില്പ്പെട്ട ബസ് സംഭവസ്ഥലത്തുനിന്നും ഉടന്‍ മാറ്റുകയുംചെയ്തു. പരിശോധനകള്‍ കര്‍ശനമാക്കുമെന്നു മാത്രമാണ് പോലീസ് പറയുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുടയില്‍ റോഡ് ഷോ നടത്തി
ഇരിങ്ങാലക്കുടയില്‍ ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
പുരസ്കാര നേട്ടങ്ങളുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
വെള്ളം അനുവദിച്ചത് കണക്കുകളില്‍ മാത്രം; ചിറകള്‍ വരണ്ട നിലയില്‍
വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്ഇരിങ്ങാലക്കുടയില് ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്വിദ്യാര്ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍