തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ അനുവദിക്കണം-ജോയിന്റ് കൗണ്‍സില്‍ മേഖലാ സമ്മേളനം
ജോയിന്റ് കൗണ്‍സില്‍ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം സംസ്ഥാന വൈസ് ചെയര്മാന് ആര്. രമേശ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നതിന് കെഎസ്ആര്‍ടിസി ബസുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സ്വകാര്യ ബസുകളുടെ മത്സര ഓട്ടം കാരണം നിരവധി ജീവനുകളാണ് ഈ റോഡില്‍ നഷ്ട്ടപ്പെട്ടത്. പൊറത്തിശേരി വില്ലേജ് ജീവനക്കാരിയായ വി.എസ്. സ്നേഹയുടെ ജീവനും ഊരകത്ത് വച്ച് കഴിഞ്ഞ മാസം നഷ്ടപ്പെട്ടു. മിനിറ്റുകളുടെ മാത്രം വ്യത്യാസത്തില്‍ ഓര്‍ഡിനറി ബസുകളോടൊപ്പം രാവിലെയും വൈകീട്ടും ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്നും ഈ റൂട്ടിലെ നിശ്ചിതയിടങ്ങളില്‍ പഞ്ചിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും കര്‍ശന പരിശോധനകള്‍ നടത്താനും മോട്ടോര്‍ വാഹന വകുപ്പ് തയാറാകണമെന്നും ആവശ്യമുയര്‍ന്നു.
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് ക്ലര്‍ക്കുമാരുടെ എണ്ണം കുറക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ശമ്പള പരിഷ്കരണ ആനുകൂല്യം വരുന്ന ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കുന്നതിന് നടപടികളുണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് ഇ.ജി. റാണി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയര്മാന് ആര്. രമേശ് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി പി.ബി. മനോജ്കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ പ്രസിഡന്റ് പി. ധനുഷ് സംഘടനാ റിപ്പോര്‍ട്ടും മേഖലാ ട്രഷറര്‍ എം.എ. സജി കണക്കും അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആര്. ഹരീഷ് കുമാര്‍, ജില്ലാ സെക്രട്ടറി വി.ജെ. മെര്‍ളി, സംസ്ഥാന കമ്മിറ്റി അംഗം എ.എം. നൗഷാദ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഇ.കെ. സുഷീര്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ജി. സുബിന്, സംസ്ഥാന കൗണ്‍സില്‍ അംഗം എം.കെ. ഉണ്ണി, ജി. കണ്ണന്, യു. എസ്. ശരത്കാന്ത്, പി.സി. സംഗീത, പി.സി. സവിത എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ജി. കണ്ണന് (പ്രസിഡന്റ്), യു.എസ്. ശരത്കാന്ത്, പി.സി. സംഗീത (വൈസ് പ്രസിഡന്റുമാര്‍), പി.ബി. മനോജ്കുമാര്‍ (സെക്രട്ടറി), പി.സി. സവിത, പി.വി. ആല്വിന് (ജോയിന്റ് സെക്രട്ടറിമാര്‍), ഇ.എ. ആശ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മേഖലാ വനിതാ കമ്മിറ്റി ഭാരവാഹികളായി ശ്രീജ ശ്രീനിവാസന് (പ്രസിഡന്റ്) വിദ്യാ ചന്ദ്രന് (സെക്രട്ടറി) എന്നിവരേയും തെരഞ്ഞെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തി
ഫെസ്റ്റ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടു; മുനിസിപ്പല്‍ മൈതാനം പൂര്‍വ സ്ഥിതിയിലാക്കിയില്ല പ്രതിഷേധവുമായി എല്‍ഡിഎഫും ബിജെപിയും
വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് തരിശ് രഹിത മേഖലയാക്കും: വികസന സെമിനാര്‍
പടിയൂരില്‍ കാട്ടുപന്നിയുടെ വിളയാട്ടം; പശുക്കുട്ടിയെ കടിച്ചു കൊന്നു
എഴാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 21 മുതല്‍ 28 വരെ
തരിശു നിലങ്ങളില്‍ നൂറുമേനി വിളവ്; ആഘോഷമാക്കി കൊയ്ത്തുത്സവം