വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് തരിശ് രഹിത മേഖലയാക്കും: വികസന സെമിനാര്‍
വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടത്തിയ 2026 27 വര്‍ഷത്തെ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ അഡ്വ. വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
കോണത്തുക്കുന്ന്: അടുത്ത അഞ്ച് വര്‍ഷംകൊണ്ട് വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് തരിശ് രഹിത മേഖലയാക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ക്ക് മുന്‍ഗണന കൊടുക്കാന്‍ ബ്ലോക്ക് വികസന സെമിനാര്‍ തീരുമാനിച്ചു. ഈ വര്‍ഷം പാട ശേഖരങ്ങളിലെ ചണ്ടി നീക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തുകളുടേയും സംയുക്ത പദ്ധതിക്ക് രൂപം കൊടുക്കും. 2026 27 വര്‍ഷത്തെ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ അഡ്വ. വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റൂമി ബേബി വാര്‍ഷിക റിപ്പോര്‍ട്ടും കരട് പദ്ധതി രേഖയും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസ് ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്തംഗം സി.ബി. ഷക്കീല, പഞ്ചായത്ത് പ്രസിഡന്റുമാരായ സുലേഖ അബ്ദുല്ലക്കുട്ടി, ഷീജ ഉണ്ണികൃഷ്ണന്, കെ.എസ്. തമ്പി, കെ.പി. കണ്ണന്, വി.എന്‍. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് തോമസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഖാദര്‍ പട്ടേപ്പാടം, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി. സുജിത് ലാല്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുമ രാമന്, ബ്ലോക്ക് പഞ്ചായത്തംഗം അയ്യൂബ് കരൂപ്പടന്ന, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എം. ഹസീബ് അലി എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തി
ഫെസ്റ്റ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടു; മുനിസിപ്പല്‍ മൈതാനം പൂര്‍വ സ്ഥിതിയിലാക്കിയില്ല പ്രതിഷേധവുമായി എല്‍ഡിഎഫും ബിജെപിയും
പടിയൂരില്‍ കാട്ടുപന്നിയുടെ വിളയാട്ടം; പശുക്കുട്ടിയെ കടിച്ചു കൊന്നു
എഴാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 21 മുതല്‍ 28 വരെ
തരിശു നിലങ്ങളില്‍ നൂറുമേനി വിളവ്; ആഘോഷമാക്കി കൊയ്ത്തുത്സവം
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ അനുവദിക്കണം-ജോയിന്റ് കൗണ്‍സില്‍ മേഖലാ സമ്മേളനം