ഫെസ്റ്റ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടു; മുനിസിപ്പല്‍ മൈതാനം പൂര്‍വ സ്ഥിതിയിലാക്കിയില്ല പ്രതിഷേധവുമായി എല്‍ഡിഎഫും ബിജെപിയും
മുനിസിപ്പല്‍ മൈതാനം വാന്‍ഗാഡ് ഫെസ്റ്റിന് പന്തല്‍ ഒരുക്കാന്‍ എടുത്ത കുഴി മൂടാത്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധം.
ഇരിങ്ങാലക്കുട: ആറുലക്ഷം ചെലവഴിച്ച് കുഴികളടച്ച് കളിക്കാന്‍ യോഗ്യമാക്കിയതിന് പിന്നാലെ നടത്തിയ ഫെസ്റ്റ് മൈതാനത്ത് വീണ്ടും കുഴികള്‍ ഉണ്ടാക്കിയതായി പരാതി. വാന്‍ഗാഡ് ഫെസ്റ്റ് എന്ന പേരില്‍ പതിനൊന്നു ദിവസം നടത്തിയ ഫെസ്റ്റിന് ശേഷമാണ് കളിസ്ഥലം കുഴികളും ഇരുമ്പുകമ്പികളുമൊക്കെയായി കിടക്കുന്നത്. ജനുവരി 18 മുതല്‍ 25 വരെ മൈതാനിയില്‍ ഒളിമ്പ്യന്‍ സ്പോട്ടിംഗ്് എഫ്സി ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഒളിമ്പ്യന്‍ ഒ. ചന്ദ്രശേഖരന്റെ സ്മരണാര്‍ഥം നടത്തിയ ഫുട്ബോള്‍ ടൂര്‍ണമെന്റിന് വേണ്ടിയാണ് ക്ലബ് ആറുലക്ഷം ചെലവഴിച്ച് ഗ്രൗണ്ട് നവീകരിച്ചത്.
എന്നാല്‍ ജനുവരി 31 മുതല്‍ ഫെബ്രുവരി 10 വരെ വാന്‍ഗാഡ് സംഘടിപ്പിച്ച ഫെസ്റ്റിനുവേണ്ടി മൈതാനത്ത് വലിയ പന്തലും സ്റ്റേജും ഒരുക്കി. പരിപാടി കഴിഞ്ഞിട്ടും പന്തല്‍ ഒരുക്കാന്‍ എടുത്ത കുഴികളും പലയിടങ്ങളിലും കുഴിച്ചിട്ട ഇരുമ്പുകമ്പികളും ഇനിയും മൈതാനത്തുനിന്ന് നീക്കം ചെയ്തിട്ടില്ല. പന്തലിന്റെ സാമഗ്രികളും വാട്ടര്‍ ടാങ്കുകള്‍ ഉള്‍പ്പെടെ പലഭാഗത്തായി ചിതറിക്കിടക്കുകയാണ്. നഗരത്തിലെ ഏക കളിസ്ഥലമാണ് ഇത്തരത്തില്‍ നശിപ്പിക്കുന്നതെന്നും നഗരസഭ ഇത് കളിസ്ഥലമായി തന്നെ നിലനിര്‍ത്തണമെന്നും മൈതാനത്തെത്തുന്ന കളിക്കാര്‍ ആവശ്യപ്പെട്ടു.
മൈതാനം കളിസ്ഥലമായി മാത്രം നിലനിര്‍ത്തണം മറ്റു പൊതു പരിപാടികള്‍ക്ക് ടൗണ്‍ഹാള്‍ പോലുള്ള സ്ഥലങ്ങള്‍ നല്‍കണം. മൈതാനം പൂര്‍വസ്ഥിതിയിലാക്കാന്‍ തയ്യാറാകാത്ത വാന്‍ഗാഡ് ഫെസ്റ്റ് സംഘാടകര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി.
മൈതാനം വൃത്തിയാക്കാന്‍ സംഘാടകരോട് നഗരസഭ ആവശ്യപ്പെടണമെന്നും അല്ലാത്ത പക്ഷം സെക്യൂരിറ്റി ഫീസ് തിരികെ നല്കാന് പാടില്ലെന്നും എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.വി. ശിവകുമാര്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫിന്റെ പിന്തുണയോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്നും ഇത്തരം പരിപാടികള്‍ ഇനി മൈതാനത്ത് നടത്താന്‍ അനുവദിക്കില്ലെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ടി.കെ. ഷാജു പറഞ്ഞു.

തൊഴിലാളികളെ നിര്‍ത്തി പൂര്‍വ സ്ഥിതിയിലാക്കും- എം.പി. ജാക്സണ് നഗരസഭ ചെയര്മാന്
ഫെസ്റ്റ് സംഘാടകര്‍ കുഴികള്‍ അടയ്ക്കാതെ ഉപേക്ഷിച്ച മൈതാനം അടുത്ത വരും ദിവസങ്ങളില്‍ തൊഴിലാളികളെ നിര്‍ത്തി പൂര്‍വ സ്ഥതിയിലാക്കും. ഫെസ്റ്റ് സംഘാടകര്‍ മൈതാനം വൃത്തിയാക്കാത്ത സാഹചര്യത്തില്‍ ഇവര്‍ അടച്ച 25,000 രൂപ സെക്യൂരിറ്റി തുക ചെലവഴിച്ച് മൈതാനം പൂര്‍വ സ്ഥിതിയില്‍ ആക്കാനുള്ള നടപടി സ്വീകരിക്കും. ഇനി ഇത്തരം പരിപാടികള്‍ക്ക് മൈതാനം അനുവദിക്കില്ല. മൈതാനത്തെ സംബന്ധിച്ച് ബൈലോ ഉണ്ടാക്കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തി
വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് തരിശ് രഹിത മേഖലയാക്കും: വികസന സെമിനാര്‍
പടിയൂരില്‍ കാട്ടുപന്നിയുടെ വിളയാട്ടം; പശുക്കുട്ടിയെ കടിച്ചു കൊന്നു
എഴാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 21 മുതല്‍ 28 വരെ
തരിശു നിലങ്ങളില്‍ നൂറുമേനി വിളവ്; ആഘോഷമാക്കി കൊയ്ത്തുത്സവം
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ അനുവദിക്കണം-ജോയിന്റ് കൗണ്‍സില്‍ മേഖലാ സമ്മേളനം