പടിയൂരില്‍ കാട്ടുപന്നിയുടെ വിളയാട്ടം; പശുക്കുട്ടിയെ കടിച്ചു കൊന്നു
പടിയൂരില്‍ കാടടു പന്നിയുടെ ആക്രമണത്തില്‍ ചത്ത പശുകുട്ടി.
കൃഷിയിടങ്ങളില്‍ കര്‍ഷകരുടെ കണ്ണുനീര്
പടിയൂര്‍: കാട്ടുപന്നിയുടെ ആക്രമണത്തില്‍ പശുകുട്ടി ചത്തു. പടിയൂര്‍ രണ്ടാം വാര്‍ഡില്‍ പൊന്നംമ്പിള്ളി വീട്ടില്‍ കമലാധരന്റെ നാല് മാസം പ്രായമായ പശുകുട്ടിയാണ് കാട്ടുപന്നിയുടെ ആക്രമണത്തല്‍ ചത്തത്. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെ പശുകുട്ടിയുടെ കരച്ചില് കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് പശുകുട്ടിക്കു നേരെ ആക്രമണമുണ്ടായതായി മനസിലായത്. ശരീരത്തിലെ തൊലി മുഴുവന്‍ ഉരിഞ്ഞെടുത്ത നിലയിലും വയര്‍ പിളര്‍ന്ന് ആന്തരീകാവയവങ്ങള്‍ പുറത്തു വന്ന നിലയിലുമായിരുന്നു. അധികം വൈകാതെ പശുകുട്ടി ചത്തു.
ഭാര്യയും നാലു മക്കളുമടങ്ങുന്ന കമലാധരന്റെ കുടുംബത്തിന്റെ ഉപജീവനമാര്‍ഗമാണ് പശുപരിപാലനം. നാല് പശുക്കളാണ് വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ ഉണ്ടായിരുന്നത്. ഒരെണ്ണത്തിനു നേരെ മാത്രമാണ് ആക്രമണമുണ്ടായത്. പറമ്പിലെ വാഴ, ചേന, കൊള്ളി എന്നിവയും പിഴുതെടുത്തിരുന്നു. വെള്ളിക്കുളങ്ങര സ്റ്റേഷനിലെ ഫോറസ്റ്റ് ഓഫീസര്‍ രാജേഷ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്ത് പരിശോധന നടത്തി.
പശുകുട്ടിയുടെ പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് വെറ്റ്നറി ഡോക്ടര്‍റുടെ കൈയില്‍ നിന്ന് ലഭ്യമാകുന്നതോടെ കാര്യങ്ങള്‍ കൂടുതകല്‍ വ്യക്തമാകും. ഇന്നലെ പരിശോധനക്കെത്തിയ ഫോറസ്റ്റ് സംഘത്തിന് കാട്ടുപന്നിയുടെ കാല്പാടുകള് പരിസരങ്ങളില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ഇതോടെ ആക്രമണം നടത്തിയത് കാട്ടുപന്നിയാണെന്ന് വ്യക്തമായി. ഫോറസ്റ്റ് ഉദ്യോഗസ്ഥരായ കെ.എസ് ദീപു, സി.യ ഘന്രാജ് എന്നിവരും പരിശോധനക്കെത്തിയിരുന്നു.
കര്‍ഷകര്‍ക്ക് വലിയ നഷ്ടം – കെ.പി. കണ്ണന് (പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്)
പടിയൂര്‍ മേഖലയില്‍ കാട്ടുപന്നിയുടെ ആക്രണത്തില്‍ കര്‍ഷകര്‍ക്ക്് ഏറെ നഷ്ട്മാണ് സംഭവിക്കുന്നത്. കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് ഇല്ലായ്മ ചെയ്യുന്നതിന് അംഗീകൃത ഷൂട്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൃഷിയിടങ്ങളിലെ തെങ്ങിന്‍തൈകളും മത്തകൃഷിയും പൊട്ടുവെള്ളരികൃഷിയും കപ്പയും നെല്‍കൃഷിയാണ് കാട്ടുപന്നികള്‍ നശിപ്പിക്കുന്നത്. വീട്ടിലേക്കാവശ്യമായ എന്ത് കൃഷി ചെയ്താലും പല്ലാം പന്നികള്‍ പിഴുതെടുക്കുകയാണ്. കാട്ടുപന്നികളെ കാണുന്ന നിമിഷം പഞ്ചായത്തില്‍ അറിയിക്കുവാന്‍ പഞ്ചായത്ത് അംഗങ്ങളോടും കര്‍ഷകരോടും നിര്ദേശിച്ചീട്ടുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V

whatsapp/call: 9496663558

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി