കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തി
ഹരിദാസ്.
ഇരിങ്ങാലക്കുട: കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തി. എടക്കുളം സ്വദേശി പാഴാട്ട് ഹരിദാസി(58) ന്റെ മൃതദേഹമാണ് ഇരിങ്ങാലക്കുട നഗരസഭ മൈതാനത്തിനു സമീപം പ്രൊവിഡന്‍സ് ഹൗസിന് മുമ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തിയത്. ഫെബ്രുവരി 16 മുതല്‍ ഇയാളെ കാണാനില്ലെന്ന് വീട്ടുകാര്‍ കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
കാട്ടൂര്‍ പോലീസ് സി.സി.ടി.വികള്‍ കേന്ദ്രീകരിച്ചും, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണമാണ് ആളൊഴിഞ്ഞ പറമ്പിലേക്ക് എത്തിയത്. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സും ഇരിങ്ങാലക്കുട, കാട്ടൂര്‍ പോലീസും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു നല്‍കും. ഭാര്യ: പ്രീതി. മക്കള്‍ : ഹൃദ്യ, നവ്യ. മരുമകന് : മണികണ്ഠന്. വിദേശത്ത് ജോലിയിലായിരുന്ന ഹരിദാസ് ജനുവരി അവസാനത്തോടെയാണ് നാട്ടിലെത്തിയത്. മകളുടെ വിവാഹം ഫെബ്രുവരി എട്ടിനായിരുന്നു. ഫെബ്രുവരി 20ന് തിരിച്ച് വിദേശത്തേക്ക് പോകാനിരുന്നതാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഫെസ്റ്റ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടു; മുനിസിപ്പല്‍ മൈതാനം പൂര്‍വ സ്ഥിതിയിലാക്കിയില്ല പ്രതിഷേധവുമായി എല്‍ഡിഎഫും ബിജെപിയും
വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് തരിശ് രഹിത മേഖലയാക്കും: വികസന സെമിനാര്‍
പടിയൂരില്‍ കാട്ടുപന്നിയുടെ വിളയാട്ടം; പശുക്കുട്ടിയെ കടിച്ചു കൊന്നു
എഴാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 21 മുതല്‍ 28 വരെ
തരിശു നിലങ്ങളില്‍ നൂറുമേനി വിളവ്; ആഘോഷമാക്കി കൊയ്ത്തുത്സവം
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ അനുവദിക്കണം-ജോയിന്റ് കൗണ്‍സില്‍ മേഖലാ സമ്മേളനം