വാഗ്മിതയ്ക്ക് ആരംഭം കുറിച്ചു
വാഗ്മിതയുടെ നലാംപതിപ്പില് അമ്മന്നൂര്‍ കുട്ടന് ചാക്യാര്‍ കൂത്ത് അവതരിപ്പിക്കുന്നു.
ഇരിങ്ങാലക്കുട: മേല്‍പ്പത്തൂരിന്റെ പ്രസിദ്ധമായ സുഭദ്രാഹരണം ചമ്പുവില്‍, സുഭദ്ര സന്യാസ വേഷധാരിയായ അര്‍ജ്ജുനനെ ശ്രുശ്രൂഷിച്ച് ചാതുര്‍മാസ്യം അനുഷ്ഠിക്കുന്ന ഭാഗമാണ് ഇരിങ്ങാലക്കുട കഥകളി ക്ലബ് ഒരുക്കുന്ന വാഗ്മിതയുടെ ഭാഗമായി ആരംഭിച്ചത്. സന്യാസിയെ പരിചരിക്കുന്ന സുഭദ്ര സന്യാസിയില്‍ അര്‍ജ്ജുനന്റെ ലക്ഷണങ്ങളെ കണ്ട് ദുഖിക്കുന്നു.
അതുപോലെ അര്ജ്ജുനന് സുഭദ്രയുടെ മനസ് എന്താണന്നറിയാതെ ദുഖിക്കുന്നു. ഇങ്ങനെ രണ്ടുപേരുടെയും മനോവ്യാപരങ്ങളാണ് വാഗ്മിതയില്‍ അരങ്ങേറിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി കൂടിയാട്ടാചാര്യന്‍ അമ്മന്നൂര്‍ കുട്ടന് ചാക്യാര്‍ അവതരിപ്പിക്കുന്ന സുഭദ്രാഹരണം ചാക്യാര്‍ക്കൂത്തിന്റെ അവസാനഭാഗമാണ് വാഗ്മിതയില്‍ അരങ്ങേറുന്നത്. മിഴാവില്‍ കലാമണ്ഡലം നാരായണന് നമ്പ്യാര്‍ താളത്തില്‍ സരിത കൃഷ്ണകുമാര്‍ എന്നിവര്‍ അരങ്ങില്‍ അകമ്പടിയേകി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുടയില്‍ റോഡ് ഷോ നടത്തി
ഇരിങ്ങാലക്കുടയില്‍ ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
പുരസ്കാര നേട്ടങ്ങളുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
വെള്ളം അനുവദിച്ചത് കണക്കുകളില്‍ മാത്രം; ചിറകള്‍ വരണ്ട നിലയില്‍
വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്ഇരിങ്ങാലക്കുടയില് ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്വിദ്യാര്ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍