പുരോഗമന കലാ സാഹിത്യ സംഘം മേഖലാ കമ്മിറ്റി വേണുജിയെ ആദരിച്ചു
കേരള സംഗീത നാടക അക്കാദമിയുടെ ഈ വര്‍ഷത്തെ ഫെല്ലോഷിപ്പിനര്ഹനായ പ്രശസ്ത കൂടിയാട്ടം കലാകാരനായ വേണുജിയെ കേരള സംഗീത നാടക അക്കാദമി നിര്‍വ്വാഹക സമിതി അംഗവും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കൗണ്‍സില്‍ അംഗവുമായ രേണു രാമനാഥ് പൊന്നാടയണിയിച്ചു ആദരിക്കുന്നു.
ഇരിങ്ങാലക്കുട: കേരള സംഗീത നാടക അക്കാദമിയുടെ ഈ വര്‍ഷത്തെ ഫെല്ലോഷിപ്പിനര്ഹനായ പ്രശസ്ത കൂടിയാട്ടം കലാകാരനും അഭിനയകലയിലെ ആചാര്യനുമായ വേണുജിയെ പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് ആദരിച്ചു.
പുരോഗമനകലാ സാഹിത്യ സംഘത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകനും ലൈബ്രറി കൗണ്‍സിലിന്റെ മുന്‍ ജില്ലാ കമ്മറ്റി അംഗവുമായ വി.എന്‍. കൃഷ്ണന് കുട്ടി പൂച്ചെണ്ടു നല്‍കിയും കേരള സംഗീത നാടക അക്കാദമി നിര്‍വാഹക സമിതി അംഗവും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കൗണ്‍സില്‍ അംഗവുമായ രേണു രാമനാഥ് പൊന്നാടയണിയിച്ചും വേണുജിയെ ആദരിച്ചൂ.
പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാ പ്രസിഡന്റ് ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ഡോ. കെ. രാജേന്ദ്രന്, വൈസ് പ്രസിഡന്റുമാരായ എ.എന്‍. രാജന്, ടി. രവീന്ദ്രന്, ജോയിന്റ് സെക്രട്ടറിമാരായ കെ.എന്‍. സുരേഷ് കുമാര്‍, ഷെറീന് അഹമ്മദ്, ജില്ലാ കമ്മറ്റി അംഗം രതി കല്ലട, എകെപിസിടിഎ മുന്‍ ജില്ലാ സെക്രട്ടറി ഡോ. സോണി ജോണ്‍, പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മുരിയാട് പഞ്ചായത്തിലെ ആനുരുളി ചേര്‍പ്പുംകുന്ന് റോഡ് ഉദ്ഘാടനം ചെയ്തു
സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട രൂപത
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് ടിക്കറ്റ് കൗണ്ടറില്‍ ഒന്ന് പൂട്ടുമെന്ന് ആശങ്ക
ആര്.എല്‍. ശ്രീലാല്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്
കേരള സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ പ്രതിഷേധസമരം നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് രൂപീകരിക്കുന്നതിനായി ബ്ലോക്ക് സഭ യോഗം ചേര്‍ന്നു