ഏഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; സി.ആര്. കേശവന്‍വൈദ്യര്‍ സ്മാരക പുരസ്കാരം സമര്‍പ്പിച്ചു
ഏഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഏര്‍പ്പെടുത്തിയ സി.ആര്. കേശവന്‍വൈദ്യര്‍ സ്മാരക പുരസ്കാരം ഖിഡ്കി ഗാവ് ചിത്രത്തിന്റെ സംവിധായകന് സഞ്ജു സുരേന്ദ്രന് ചന്ദ്രിക എഡ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്മാന് ഡോ.സി.കെ. രവി സമര്‍പ്പിക്കുന്നു.
ഇരിങ്ങാലക്കുട: ഏഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഏര്‍പ്പെടുത്തിയ സി.ആര്. കേശവന്‍വൈദ്യര്‍ സ്മാരക പുരസ്കാരം ഖിഡ്കി ഗാവ് ചിത്രത്തിന്റെ സംവിധായകന് സഞ്ജു സുരേന്ദ്രന് ചന്ദ്രിക എഡ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്മാന് ഡോ. സി.കെ. രവി സമര്‍പ്പിച്ചു. മാസ് മൂവീസില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് മനീഷ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
ഡോ സി.ജി. രാജേന്ദ്രബാബു കേശവന്‍വൈദ്യര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അവാര്‍ഡ് ജൂറി കമ്മിറ്റി അംഗം സി.എസ്. വെങ്കിടേശ്വരന്, സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന്‍മാസ്റ്റര്‍, ട്രഷറര്‍ രാജീവ് മുല്ലപ്പിള്ളി, സെക്രട്ടറി നവീന്‍ ഭഗീരഥന് എന്നിവര്‍ സംസാരിച്ചു. മേളയുടെ രണ്ടാം ദിനത്തില്‍ മാസ് മൂവീസിലും റോട്ടറി ക്ലബ് മിനി എസി ഹാളിലുമായി വി വില്‍ നോട്ട് ബി അഫ്രേഡ്, പാപ്പ ബുക്ക എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മുരിയാട് പഞ്ചായത്തിലെ ആനുരുളി ചേര്‍പ്പുംകുന്ന് റോഡ് ഉദ്ഘാടനം ചെയ്തു
സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട രൂപത
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് ടിക്കറ്റ് കൗണ്ടറില്‍ ഒന്ന് പൂട്ടുമെന്ന് ആശങ്ക
ആര്.എല്‍. ശ്രീലാല്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്
കേരള സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ പ്രതിഷേധസമരം നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് രൂപീകരിക്കുന്നതിനായി ബ്ലോക്ക് സഭ യോഗം ചേര്‍ന്നു