കുടിവെള്ള വിതരണം തടസപ്പെട്ടു; പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്, ജല അതോറിറ്റിയുടെ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു
കുടിവെള്ളം തടസപ്പെട്ടതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച ധര്‍ണ ഡിസിസി ജനറല്‍ സെക്രട്ടറി ടി.വി. ചാര്‍ളി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കുടിവെള്ള വിതരണം തടസപ്പെട്ടതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്. ഇരിങ്ങാലക്കുടക്കാര്‍ക്ക് കുടിവെള്ളം എവിടെ എന്ന മുദ്രാവാക്യവുമായാണ് കോണ്‍ഗ്രസ് ധര്‍ണ സംഘടിപ്പിച്ചത്. കെഎസ്ടിപിയുടെ പണികള്‍ നടത്തുന്നതിനാല്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയ കാരണത്താല്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഇരിങ്ങാലക്കുട നഗരവാസികള്‍ക്ക് വെള്ളമില്ല. അതില്‍ പ്രതിഷേധിച്ചുകൊണ്ട് ധര്‍ണയും ജല അതോറിറ്റിയുടെ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി ടി.വി. ചാര്‍ളി ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുല്‍ ഹഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ.വി.സി. വര്‍ഗീസ്, പൊതുമാരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് റോണി പോള്‍ മാവേലി, കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ അസറുദ്ദീന് കളക്കാട്, ജോസഫ് ചാക്കോ, വിജയന് ഇളയേടത്ത്, ജെയ്സണ്‍ പാറേക്കാടന്‍, അജോ ജോണ്‍ മണ്ഡലം ഭാരവാഹികളായ സിജു യോഹന്നാന്, ബിജു പോള്‍ അക്കരക്കാരന്‍ സനല്‍കുമാര്‍, കുരിയന്‍ ജോസഫ്, മിനി ജോസ് ചാക്കോള, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലുക്കാരന്, വിനു ആന്റണി, കൗണ്‍സിലര്‍മാരായ എം.എസ്. ദാസന്, മഞ്ജു സജത്, ജോസ്മി ഷാജി, ജോഫി ബോസ്, പ്രേമ പാറയില്‍, സുരഭി വിനോദ്, മുന്‍ കൗണ്‍സിലര്‍മാരായ ജസ്റ്റിന് ജോണ്‍, മിനി സണ്ണി എന്നിവര്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുടയില്‍ റോഡ് ഷോ നടത്തി
ഇരിങ്ങാലക്കുടയില്‍ ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
പുരസ്കാര നേട്ടങ്ങളുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
വെള്ളം അനുവദിച്ചത് കണക്കുകളില്‍ മാത്രം; ചിറകള്‍ വരണ്ട നിലയില്‍
വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്ഇരിങ്ങാലക്കുടയില് ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്വിദ്യാര്ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍