ആര്.എല്‍. ശ്രീലാല്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്
പ്രസിഡന്റ് ആര്.എല്‍. ശ്രീലാല്‍, വൈസ് പ്രസിഡന്റ് പി.കെ. വത്സലന്‍.
പി.കെ. വത്സലന്‍ വൈസ് പ്രസിഡന്റ്
കരുവന്നൂര്‍: ആര്.എല്‍. ശ്രീലാല്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പി.കെ. വത്സലന്‍ വൈസ് പ്രസിഡന്റ്ായും ചുമതലയോറ്റു. മുകുന്ദപുരം സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലെ സ്പെഷല്‍ സെയില്‍ ഓഫീസര്‍ വി.ആര്. ഡെന്നി വരണാധികാരിയായിരുന്നു. അശോകന് കുനിയത്ത്, ബാലന് കൊറ്റായി, കെ.ഡി. ദാമോദരന്‍ നമ്പൂതിരി, വി.എസ്. സജി, എ.സി. സനീഷ്, എം.ആര്. അജിത്, മനോജ് പുളിയത്ത്പറമ്പില്‍, സി.എം. സാനി, ശ്രീമ രാജീവ്, പി.സി. രഘു, അഡ്വ. സുജില നിതീഷ്എന്നിവരാണ് മറ്റ് ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍.
സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നിയന്ത്രണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കണ്‍വീനറുമാണ് ആര്.എല്‍. ശ്രീലാല്‍. ബാങ്ക് ഹാളില്‍ ചേര്‍ന്ന അനുമോദന യോഗം സിപിഎം ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.ബി. രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
സിപിഐ പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ആര്. രാജന്, സിപിഎം പൊറത്തിശേരി ലോക്കല്‍ സെക്രട്ടറി ആര്.എല്‍. ജീവന്‍ലാല്‍, കരുവന്നൂര്‍ ലോക്കല്‍ സെക്രട്ടറി ടി.കെ. ജയാനന്ദന്, കെ.ജെ. ജോണ്സണ്, ഐ.ആര്. ബൈജു, ബാങ്ക് സിഇഒ കെ.ആര്. രാജേഷ്, ആര്.എല്‍. ശ്രീലാല്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വെച്ച് ബാങ്ക് സഹകാരിയും തൊഴിലാളിയുമായ മാപ്രാണം സ്വദേശി എസ്.വി. രമേഷ് ഒരു ലക്ഷം രൂപയുടെ നിക്ഷേപം ബാങ്കിന് നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി