ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് ടിക്കറ്റ് കൗണ്ടറില്‍ ഒന്ന് പൂട്ടുമെന്ന് ആശങ്ക
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്.
പൂട്ടിയാല്‍ ടിക്കറ്റിനായി കാത്തിരിപ്പ് നീളും
കല്ലേറ്റുംകര: തൃശൂര്‍ ജില്ലയില്‍ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും രണ്ടാംസ്ഥാനത്തു നില്ക്കുന്ന ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനിലെ നിലവിലുള്ള രണ്ട് ടിക്കറ്റ് കൗണ്ടറുകളില്‍ ഒന്ന് നിര്‍ത്തലാക്കുമോയെന്ന് ആശങ്ക. കൗണ്ടര്‍ സൂപ്പര്‍വൈസര്‍മാരില്‍ ഒരാള്‍ ഈ മാസം 28 ന് വിരമിക്കുന്ന സാഹചര്യത്തില്‍ പകരം ഇതുവരേയും പുതിയൊരാളെ റെയില്‍വേ നിയമിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. സാധാരണ ഒരു ജീവനക്കാരന് വിരമിക്കുന്നതിന് മുന്‍പേ പകരക്കാരനെ നിയമിക്കുന്നത് സംബന്ധിച്ച അറിയിപ്പ് സ്റ്റേഷനില്‍ ലഭിക്കാറുണ്ട്.
എന്നാല്‍ ഇരിങ്ങാലക്കുടയുടെ കാര്യത്തില്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. നിലവില്‍ രാവിലെ മുതല്‍ത്തന്നെ രണ്ട് കൗണ്ടറുകളിലും നല്ല തിരക്കാണ്. ഇതില്‍ ഒരു കൗണ്ടര്‍ പൂട്ടിയാല്‍ ടിക്കറ്റിനായി ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ടി വരുന്നത് സ്ഥിരം യാത്രക്കാരെയും ദീര്‍ഘദൂര യാത്രക്കാരെയും ഒരുപോലെ വലയ്ക്കും. ലോക്കല്‍ ടിക്കറ്റിന്റെ തിരക്കിനിടയില്‍ തല്ക്കാലം ടിക്കറ്റ് കിട്ടാന്‍ ബുദ്ധിമുട്ടാകും.
മറ്റു സ്റ്റേഷനുകളില്‍ റിസര്‍വേഷന്‍ പ്രത്യേകം കൗണ്ടര്‍ ഉണ്ടെന്നിരിക്കെയാണ് ഇവിടെ ഉള്ള കൗണ്ടര്‍ ഇല്ലാതാക്കുന്നത്. ടിക്കറ്റ് കിട്ടാത്ത സാഹചര്യമുണ്ടായാല്‍ യാത്രക്കാര്‍ക്ക് മറ്റു സ്റ്റേഷനുകളെ ആശ്രയിക്കേണ്ടി വരുമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടി. വിഷയത്തില്‍ എംപി അടിയന്തരമായി ഇടപെടണമെന്നും വിരമിക്കുന്ന ജീവനക്കാരന് പകരം ഉടന്‍ പുതിയ ആളെ നിയോഗിച്ച് രണ്ട് കൗണ്ടറുകളും നിലനിര്‍ത്തണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍