സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട രൂപത
ഇരിങ്ങാലക്കുട രൂപത ലോഗോ.
ഇരിങ്ങാലക്കുട: തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരളത്തില്‍ ഉടനീളം പാതിരാത്രി വരെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത മദ്യവിരുദ്ധ സമിതി. രൂപത ഭവനത്തില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിയ സംഘടന ഭാരവാഹികളുടെ പൊതുയോഗത്തില്‍ പ്രമേയം പാസാക്കി.
മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരും എന്നു പ്രഖ്യാപിച്ചു 10 വര്‍ഷം മുമ്പ് സാധാരണക്കാരന്റെ കണ്ണില്‍ പൊടിയിട്ട് അധികാരത്തില്‍ കയറിയ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ബാര്‍ മുതലാളിമാരുടെ കയ്യിലെ ചട്ടുകമായി മാറിയ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ മുക്കിലും മൂലയിലും മദ്യം സുലഭമാക്കി, സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കണ്ണീര് വീഴ്ത്തി, ലഹരിയുടെ അരാജകത്വത്തിലേക്കു യുവതലമുറയെ വഴിനടത്തി, മദ്യ വരുമാനംകൊണ്ട് ഖജനാവ് കുത്തിനിറച്ചു, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തിയ, സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായി പ്രമേയം വ്യക്തമാക്കി.
സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുമെന്നും എല്ലാ ഇടവകകളിലും മദ്യവിരുദ്ധ സമിതികള്‍ രൂപീകരിക്കുമെന്നും കമ്മിറ്റി അറിയിച്ചു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ആന്റു ആലപ്പാടന്‍, സെക്രട്ടറി ഫാ. ഹാലിറ്റ് തുലാപ്പറമ്പന്, ജോയിന്റ് സെക്രട്ടറി ജോണ്‍ പാറക്ക എന്നിവര്‍ പ്രസംഗിച്ചു. രൂപതയിലെ 32 സംഘടനകളുടെ ഭാരവാഹികള്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മുരിയാട് പഞ്ചായത്തിലെ ആനുരുളി ചേര്‍പ്പുംകുന്ന് റോഡ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് ടിക്കറ്റ് കൗണ്ടറില്‍ ഒന്ന് പൂട്ടുമെന്ന് ആശങ്ക
ആര്.എല്‍. ശ്രീലാല്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്
കേരള സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ പ്രതിഷേധസമരം നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് രൂപീകരിക്കുന്നതിനായി ബ്ലോക്ക് സഭ യോഗം ചേര്‍ന്നു
വേണുജിയെ മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടന് അനുമോദിച്ചു