മുരിയാട് പഞ്ചായത്തിലെ ആനുരുളി ചേര്‍പ്പുംകുന്ന് റോഡ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തും മുരിയാട് പഞ്ചായത്തും 2025 2026 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച മുരിയാട് പഞ്ചായത്തിലെ ആനുരുളി ചേര്‍പ്പുംകുന്ന് റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തും മുരിയാട് പഞ്ചായത്തും 2025 2026 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച മുരിയാട് പഞ്ചായത്തിലെ ആനുരുളി ചേര്‍പ്പുംകുന്ന് റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംങ്ങളായ കെ.യു. വിജയന്, മണി സജയന്, ബിന്ദു വര്‍ക്കി, പഞ്ചായത്തംഗങ്ങളായ കെ.കെ. സുരേഷ് ബാബു, ടി.കെ. ശശി, തോമസ് തൊകലത്ത്, അസിസ്റ്റന്റ് എന്‍ജിനീയര്‍ ബിന്ദു സതീശന്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയപേഴ്സണ്‍ നിഖിത അനൂപ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍ എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 25 ലക്ഷത്തി തൊണ്ണൂറായിരം രൂപയും മുരിയാട് പഞ്ചായത്തിന്റെ 12 ലക്ഷത്തി രണ്ടായിരം രൂപയും ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട രൂപത
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് ടിക്കറ്റ് കൗണ്ടറില്‍ ഒന്ന് പൂട്ടുമെന്ന് ആശങ്ക
ആര്.എല്‍. ശ്രീലാല്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്
കേരള സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ പ്രതിഷേധസമരം നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് രൂപീകരിക്കുന്നതിനായി ബ്ലോക്ക് സഭ യോഗം ചേര്‍ന്നു
വേണുജിയെ മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടന് അനുമോദിച്ചു