യുവ ഇന്നൊവേറ്റര്മാര്ക്കായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ഐഇഡിസി തൃശൂര്‍ ക്ലസ്റ്റര്‍ ഹാക്കത്തോണ്‍ സംഘടിപ്പിച്ചു
ഐഇഡിസി തൃശൂര്‍ ക്ലസ്റ്റര്‍ ഹാക്കത്തോണിന്റെ ഉദ്ഘാടനം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എസ് ഷീബ ഇലക്ട്രോണിക് നിലവിളക്ക് കൊളുത്തി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഐഇഡിസി സംഘടിപ്പിച്ച തൃശൂര്‍ ക്ലസ്റ്റര്‍ ഹാക്കത്തോണ്‍ ശ്രദ്ധേയമായി. തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എസ് ഷീബ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോജോ അരീക്കാടന്‍ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. എം.ടി സിജോ എം.ടി, സ്റ്റുഡന്റ് അഫയെഴ്സ് ഡയറക്ടര്‍ ഡോ. സജീവ് ജോണ്‍, ഐഇഡിസി നോഡല്‍ ഓഫീസര്‍ അശ്വതി പി. സജീവ്, ഇ.ഒ അബിന്‍ സ്റ്റാനിസ്ലാവൂസ് എന്നിവര്‍ സംസാരിച്ചു. കൃഷിയും ആരോഗ്യവും മുന്‍നിര്‍ത്തിയുള്ള മത്സരങ്ങളായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. പതിനെട്ട് കോളജുകളില്‍ നിന്നായി നാല്പ്പത്താറോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. രണ്ട് ഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍ തൃശൂര്‍ വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയില്‍ നിന്നുള്ള ടീം വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു. ഐഇഡിസി സംഘടിപ്പിക്കുന്ന കേരള സ്റ്റാര്‍ട്ട് അപ്പ് സമ്മിറ്റില്‍ വച്ച് വിജയികള്‍ 25,000 രൂപയുടെ ക്യാഷ് അവാര്‍ഡ് ഏറ്റുവാങ്ങും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആസ്വാദകര്‍ക്ക് പുതുമയായി ലയവിസ്മയം
മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് അറേബ്യന്‍ പാലസ് ഇടപ്പള്ളി വിജയികള്‍
സി.കെ. ചന്ദ്രപ്പന് അനുസ്മരണം നടത്തി
പ്രമുഖരെ കണ്ട് പ്രചരണ രംഗത്ത് സജീവമായി ആര്. ബിന്ദു
ഇരിങ്ങാലക്കുട രൂപത കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി
പരിശീലക ഇല്ലാതായി, പടിയൂര്‍ പഞ്ചായത്തിലെ വനിതാ ജിം പ്രവര്‍ത്തനം നിലച്ചു