റേഷന്‍ ഡീലേഴ്സ് : കാരുണ്യ സ്പര്‍ശം സഹായധനം കൈമാറി
ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന തലത്തില്‍ നടപ്പിലാക്കിയ കാരുണ്യ സ്പര്‍ശം കുടുംബ സഹായ പദ്ധതി സാന്ത്വനം മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മരണപ്പെട്ട റേഷന്‍ വ്യാപാരികളുടെ കുടുംബങ്ങള്‍ക്കായി ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന തലത്തില്‍ നടപ്പിലാക്കിയ കാരുണ്യ സ്പര്‍ശം കുടുംബ സഹായ പദ്ധതി സാന്ത്വനം മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ സഹായധനം കൈമാറി. താലൂക്ക് പ്രസിഡന്റ് പി.ഡി. പോള്‍ അധ്യക്ഷത വഹിച്ചു. ഇബിസി കമ്മീഷന് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ചൂണ്ടലിനെ ചടങ്ങില്‍ ആദരിച്ചു. താലൂക്ക് സെക്രട്ടറി മധു പി. മേനോന്, ജോണ്സണ് മാത്തള, രാമാനുജന് തൃശൂര്‍, ബിജു കൊടുങ്ങല്ലൂര്‍, ഷാജു, എലിസബത്ത് റാണി എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുടിവെള്ളമെത്തിക്കാത്തതില് എല്‍ഡിഎഫ് പ്രതിഷേധം
കളത്തുംപടി പാലത്തിന് ഭരണാനുമതി
കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട മുറി രതീഷിനെ ജയിലിലാക്കി…
ക്രൈസ്റ്റ് ലിബ്രിസ് ലിറ്റററി ഫെസ്റ്റ് 2026 സമാപിച്ചു
ആരോഗ്യ മേഖലയെ വെന്റിലേറ്ററില്‍ ആക്കിയ വീണ ജോര്‍ജ് രാജി വക്കണം, യൂത്ത് കോണ്‍ഗ്രസ്
യുവ ഇന്നൊവേറ്റര്മാര്ക്കായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ഐഇഡിസി തൃശൂര്‍ ക്ലസ്റ്റര്‍ ഹാക്കത്തോണ്‍ സംഘടിപ്പിച്ചു