കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട മുറി രതീഷിനെ ജയിലിലാക്കി…
രതീഷ്.
ആളൂര്‍: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ആളൂര്‍ മാനാട്ടുകുന്ന് പെരിപറമ്പില്‍ വീട്ടില്‍ മുറി രതീഷ് എന്ന വിളിക്കുന്ന രതീഷ് (43) നെ തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാര്‍ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
രതീഷ് ആളൂര്‍ കൊടകര പോലീസ് സ്റ്റേഷനുകളിലായി അഞ്ച് വധശ്രമ കേസിലും രണ്ട് അടി പിടി കേസിലും ഒരു കവര്‍ച്ച കേസിലും അടക്കം 10 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ആളൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി. ഷാജിമോന്‍, ജിഎസ്ഐ മാരായ പ്രസന്നകുമാര്‍, ജയകുമാര്‍, സുമേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിജോ ആന്റണി, സമീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃഷ്ണദാസ്, ശ്രീജിത്ത്, അനൂപ്, ഹോം ഗാര്‍ഡ് ജോയ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുടിവെള്ളമെത്തിക്കാത്തതില് എല്‍ഡിഎഫ് പ്രതിഷേധം
കളത്തുംപടി പാലത്തിന് ഭരണാനുമതി
ക്രൈസ്റ്റ് ലിബ്രിസ് ലിറ്റററി ഫെസ്റ്റ് 2026 സമാപിച്ചു
റേഷന്‍ ഡീലേഴ്സ് : കാരുണ്യ സ്പര്‍ശം സഹായധനം കൈമാറി
ആരോഗ്യ മേഖലയെ വെന്റിലേറ്ററില്‍ ആക്കിയ വീണ ജോര്‍ജ് രാജി വക്കണം, യൂത്ത് കോണ്‍ഗ്രസ്
യുവ ഇന്നൊവേറ്റര്മാര്ക്കായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ഐഇഡിസി തൃശൂര്‍ ക്ലസ്റ്റര്‍ ഹാക്കത്തോണ്‍ സംഘടിപ്പിച്ചു