കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക് വെഹിക്കിള്‍ ഫാഷന്‍ ഷോ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ സംഘടിപ്പിച്ച ഇലക്ട്രിക് വെഹിക്കിള്‍ ഫാഷന്‍ ഷോ.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ഇലക്ട്രിക് വെഹിക്കിള്‍ ഫാഷന്‍ ഷോ കാണികള്‍ക്ക് കൗതുകമായി. കേരളത്തില്‍ ആദ്യമായാണ് ഇലക്ട്രിക് വാഹനങ്ങളുടെ ഫാഷന്‍ ഷോ സംഘടിപ്പിക്കുന്നത്. ബിഎംഡബ്ല്യു, കിയ, മഹീന്ദ്ര, ടാറ്റാ, ബിവൈഡി, എംജി തുടങ്ങി പതിനഞ്ചിലധികം പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ വാഹനങ്ങള്‍ ഫാഷന്‍ റാംപില്‍ പ്രദര്‍ശിപ്പിച്ചു.
ബ്യൂട്ടി ആന്‍ഡ് ബീസ്റ്റ് എന്ന പേരില്‍ സംഘടിപ്പിച്ച ഈ പരിപാടി ടെക്മാഗി സിഇഒയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവെന്‍സറും ആയ ദീപക് രാജനും ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കരയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക്കല്‍ വിഭാഗം മേധാവി പ്രഫ. നീതു വര്‍ഗീസ് സ്വാഗതം പറഞ്ഞു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഏകദേശം 1500ഓളം പേര് സാക്ഷ്യം വഹിച്ചു. ഓരോ ഇലക്ട്രിക് വാഹനവും മോഡലുകളോടൊപ്പം റാംപില്‍ അവതരിപ്പിക്കുകയും വാഹനങ്ങളുടെ ബാറ്ററി ശേഷി, മോട്ടോര്‍ റേറ്റിംഗ്, ചാര്‍ജിംഗ് സമയം, പ്രകടന സവിശേഷതകള്‍ എന്നിവ സ്ക്രീനിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയും കലാപരമായ അവതരണവും ഒരുമിപ്പിച്ച പരിപാടി സുസ്ഥിര ഗതാഗതത്തിന്റെ പ്രാധാന്യം പൊതുജനങ്ങളില്‍ എത്തിക്കുന്നതില്‍ ശ്രദ്ധേയമായി. പ്രിന്‍സിപ്പല്‍ പ്രഫ.എം.ടി. സിജോ, പ്രഫ.വി.ഡി. ജോണ്‍, പ്രഫ. സുധ ബാലഗോപാലന്, പ്രഫ. മനോജ് ജോര്‍ജ്, പ്രഫ. സജീവ് ജോണ്‍ തുടങ്ങിയവര്‍ പരിപാടി സംഘടിപ്പിച്ച വിദ്യാര്‍ഥികളെ അഭിനന്ദിച്ചു. ടെക്ഫെസ്റ്റിന്റെ ഭാഗമായി ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വിഭാഗം ഇ.വി. ഹാക്ക് എന്ന 24 മണിക്കൂര്‍ ഹാക്കത്തോണ്‍, ലൈന്‍ ഫോളോവര്‍ റോബോട്ട്, സോള്‍ഡര്‍ സ്ലാം, പ്രോജക്ട് എക്സ്പോ, വിവിധ വര്‍ക്ക്ഷോപ്പുകള്‍, സെമിനാറുകള്‍ എന്നിവയും സംഘടിപ്പിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പടിയൂരില്‍ റോഡിനോട് ചേര്‍ന്നുള്ള കിണറിന്റെ വശം ഇടിഞ്ഞു താഴ്ന്നു: യാത്രക്കാര്‍ക്ക് അപകട ഭീഷണി
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ വാര്‍ഷികം ആഘോഷിച്ചു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും അദാനി സിമന്റും തമ്മില്‍ ധാരണാപത്രം
രാമഞ്ചിറ തോടിന്റെ അരികിടിഞ്ഞ് ഉണ്ണായിവാര്യര്‍ റോഡ് അപകടാവസ്ഥയില്‍
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു