മാറിയ വിദ്യാഭ്യാസ രീതിക്കനുസരിച്ച് വികസിക്കേണ്ടത് വിദ്യാര്‍ഥികളുടെ കഴിവുകള്‍: ഡോ. എ. ബിജുകുമാര്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ 62-മത് കോളജ് ദിനാഘോഷം കുഫോസ് വിസി ഡോ.എ. ബിജുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മാറിയ വിദ്യാഭ്യാസരീതിക്കനുസരിച്ച് വികസിക്കേണ്ടത് വിദ്യാര്‍ഥികളുടെ കഴിവുകളാണെന്ന് കുഫോസ് വിസി ഡോ.എ. ബിജുകുമാര്‍ അഭിപ്രായപ്പെട്ടു. സെന്റ് ജോസഫ്സ് കോളജില്‍ 62- ാമത് കോളജ് ദിനാഘോഷം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രരംഗത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ ഇടങ്ങളിലും സ്ത്രീസാന്നിധ്യവും മികവും ഭംഗിയായി അടയാളപ്പെടുന്ന കാലത്ത് സാമൂഹ്യ പ്രതിബദ്ധതയോടെ കാര്യങ്ങള്‍ ചെയ്യാനറിയുന്ന യുവജനങ്ങള്‍ ഭാവിയുടെ വലിയ പ്രതീക്ഷയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനേജര്‍ സിസ്റ്റര്‍ ഡോ. ട്രീസ ജോസ് ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ഡോ.പി.എന്‍. ഗോപകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യൂണിയന് ചെയര്‍പേഴ്സണ്‍ അഫ്ല സിമിന് സ്വാഗതവും ഫൈന്‍ ആര്‍ട്സ് സെക്രട്ടറി റെയ്ച്ചല്‍ റോസ് നന്ദിയും പറഞ്ഞു. മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ അധ്യാപകരെയും വിദ്യാര്‍ഥിനികളെയും ചടങ്ങില്‍ ആദരിച്ചു. കോളജ് എത്നിക് ഡേ ആഘോഷവും നടന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാള്‍ നാളെ
ഒപ്പനച്ചുവടില് ഇരട്ട മികവ്; ഡോ. രാജു ഡേവീസ് സ്കൂളും എസ്എന്‍ വിദ്യാഭവനും ഒന്നാമത്
മാര്‍ഗംകളിയില്‍ മികവിന്റെ ചുവടുകള്‍; എസ്എന്‍ വിദ്യാഭവന് ഒന്നാം സ്ഥാനം
വീട്ടിലെ ലൈബ്രറിയില്‍ ക്ലാസിക്കല്‍ സംഗീത പഠന ക്ലാസ് ആരംഭിച്ചു
ഡല്‍ഹിയിലെ ജനാധിപത്യ ധ്വംസനത്തിനെതിരെ സിപിഐ പ്രതിഷേധ പ്രകടനം നടത്തി