പാടശേഖരങ്ങളില്‍ വൈക്കോലും കളകളും ചീഞ്ഞളിയുന്നു; ദുര്‍ഗന്ധത്തില്‍ ശ്വാസംമുട്ടി ജനങ്ങള്‍, രോഗഭീതിയില്‍ നാട്
ഇരിങ്ങാലക്കുട പെരുവല്ലിപ്പാടത്ത് കെട്ടികിടക്കുന്ന വെള്ളത്തില്‍ ചീഞ്ഞളിയുന്ന മാലിന്യങ്ങള്‍.
- ഷണ്മുഖം കനാലിലെ വെള്ളത്തിനു നിറവിത്യാസം.
- കൊതുകുശല്യവും രൂക്ഷം.
- കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകുന്നു.
- അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യം
ഇരിങ്ങാലക്കുട: കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളില്‍ വൈക്കോലും കളകളും കെട്ടിക്കിടന്ന് ചീഞ്ഞളിയുന്നത് മൂലം ജനങ്ങള്‍ രൂക്ഷമായ ആരോഗ്യപരിസ്ഥിതി ഭീഷണിയില്‍. ദിവസങ്ങളായി തുടരുന്ന അസഹനീയമായ ദുര്‍ഗന്ധം മൂലം ജനജീവിതം ദുസഹമായിരിക്കുകയാണ്. വായു മലിനീകരണത്തിന് പുറമെ പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളുടെ ഭീതിയിലാണ് പ്രദേശവാസികള്‍. പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലൂടെ ഒഴുകുന്ന ഷണ്മുഖം കനാലില്‍ വെള്ളത്തിനു നിറം വത്യാസം വന്നീട്ടുണ്ട്. വെള്ളത്തിനു കറുപ്പു നിറമാണിപ്പോള്‍.
പാടശേഖരങ്ങളില്‍ വൈക്കോലും കളകളും ചീഞ്ഞഴുകിയ വെള്ളം കനാലിലേക്കാണ് ഒഴുകിയെത്തുന്നത്. ഇതാണ് വെള്ളത്തിനു കറുപ്പു നിറം വരുവാന്‍ കാണം. കൊയ്ത്ത് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പാടങ്ങളില്‍ അവശേഷിച്ച വൈക്കോല്‍ കൃത്യമായി നീക്കം ചെയ്യാനോ സംസ്കരിക്കാനോ നടപടിയുണ്ടാകാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതിനിടയില്‍ പെയ്ത വേനല്‍മഴയും ഇടതോടുകളിലെ വെള്ളവും പാടത്തേക്ക് കയറിയതോടെ വൈക്കോലും പുല്ലും വെള്ളത്തില്‍ കിടന്ന് വേഗത്തില്‍ ചീഞ്ഞുതുടങ്ങി. ഇവക്കുപുറമേ എലി, പാമ്പ്, മറ്റു പക്ഷികള്‍ എന്നിവ ചത്തു ചീയുന്നതും പ്രശ്നമാണ്. വരും ദിവസങ്ങളില്‍ മഴ കനക്കുമ്പോള്‍ വെള്ളം പാടശേഖരങ്ങളില്‍ നിറഞ്ഞ് ഈ മലിന ജലം പുറം ബണ്ടുകളിലെ പുരയിടങ്ങളിലും വീടുകളിലും കയറി ജനജീവിതം തന്നെ അസാധ്യമാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കാട്ടൂര്‍ തെക്കുംപാടം പാടശേഖരം, പടിയൂര്‍ പൂമംഗലം കോള്‍മേഖല തുടങ്ങിയ പാടശേഖരങ്ങള്‍ക്ക് സമീപമുള്ള കുടുംബങ്ങളും ഷണ്മുഖം കനാലിനു സമീപത്തെ കുടുംബങ്ങലുമാണ് ഇതിന്റെ ദുരിതം ഏറെയും അനുഭവിക്കുന്നത്. ജനങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. വായുവില്‍ കലരുന്ന ദുര്‍ഗന്ധം ശ്വസിക്കുന്നത് വഴി ആസ്ത്മ പോലുള്ള രോഗബാധിതരുടെ അവസ്ഥ കൂടുതല്‍ വഷളാകുന്നു. ദുര്‍ഗന്ധം മൂലം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്വാസതടസം, തലകറക്കം, ഛര്‍ദ്ദി തുടങ്ങിയ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നുണ്ട്.
ഇതിനു പുറമേയാണ് കൊതുകിന്റെ പ്രജനനവും. കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ കൊതുകുകള്‍ വന്‍തോതില്‍ മുട്ടയിട്ട് പെരുുകയാണ്. ഇത് പകര്‍ച്ച വ്യാധികളായ കോളറ, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മാരക രോഗങ്ങളുടെ വ്യാപനത്തിന് കാരണമായേക്കാം. പാടശേഖരങ്ങള്‍ക്കും ഷണ്മുഖം കനാലിനും സമീപമുള്ള കുടിവെള്ള സ്രോതസുകള്‍ മലിനമായിരിക്കുകയാണ്. വിഷയത്തില്‍ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാടശേഖരങ്ങളിലെ മലിനജലം പമ്പ് ചെയ്ത് കളയാനും, ബ്ലീച്ചിംഗ് പൗഡറും മറ്റ് അണുനാശിനികളും തളിച്ച് പ്രദേശം ശുദ്ധീകരിക്കാനും നടപടി സ്വീകരിക്കണമെന്നാണ് നട്ടുകാരുടെ ആവശ്യം.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഫീസ് വാങ്ങി, ഡ്രൈവിംഗ് പരിശീലനം നല്‍കിയില്ല: ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളിനെതിരെ ആരോപണം, വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു
കാട്ടൂര്‍ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ക്കും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു
മുരിയാട് പഞ്ചായത്ത് ലൈഫ് മിഷന് ഭൂരഹിത ഭവന രഹിതരുടെ സംഗമം നടത്തി
ജാതി സെന്‍സസ് സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിക്കണം; കെപിഎംഎസ്
കാപ്പ ഉത്തരവ്; കുപ്രസിദ്ധ ഗുണ്ടയെ ഒരു വര്‍ഷത്തേക്ക് ജയിലാക്കി