ഞാറ്റുവേല മഹോത്സവം 2026; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും തീം സോംഗ് റീലോഞ്ചും
ഞാറ്റുവേല മഹോത്സവം 2026 ന്റെ സ്വാഗതസംഘം ഓഫീസ് ജില്ലാ ജഡ്ജ് ജോമോന് ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പ്രകൃതിസംരക്ഷണത്തിന്റെയും കാര്‍ഷിക സംസ്കാരത്തിന്റെയും സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവം 2026 ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും തീം സോംഗ് റീലോഞ്ചും ശ്രദ്ധേയമായി. ജില്ലാ ജഡ്ജ് ജോമോന് ജോണ്‍ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ബാബു കോടശേരി മാസ്റ്റര്‍ എഴുതി ആനന്ദ് മധുസൂദനന് സംഗീതം നല്കിയ തീം സോംഗ് റീ ലോഞ്ച് സംഗീത കോളജ് അധ്യാപികയും പ്രശസ്ത പിന്നണി ഗായികയുമായ ഡോ. പി.ആര്. ശ്യാമ നിര്‍വഹിച്ചു.
വിഷന്‍ ഇരിങ്ങാലക്കുട ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഫാ. ജോയ് പീണിക്കപ്പറമ്പിലിനെയും പ്ലാവ് ജയന് എന്ന പേരില്‍ സുപരിചിതനായ ജയനെയും ചടങ്ങില്‍ ആദരിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം സി.ബി. ഷക്കീല, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണന്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജനറല്‍ കണ്‍വീനര്‍ പി.ആര്. സ്റ്റാന്‍ലി, കോ ഓര്‍ഡിനേറ്റര്‍മാരായ കെ.എന്‍. സുഭാഷ്, ടെല്‍സണ്‍ കോട്ടോളി, ഷാജി മാസ്റ്റര്‍, കൃഷ്ണപ്രസാദ്, ജെഫ്രിന്‍ സോജന് തുടങ്ങിയവര്‍ നേതൃത്വം നല്കി. വിഷന്‍ ഇരിങ്ങാലക്കുട ചീഫ് കോ ഓര്‍ഡിനേറ്റര്‍ സിമീഷ് സാഹു സ്വാഗതവും എ.സി. സുരേഷ് നന്ദിയും രേഖപ്പെടുത്തി. ഈ മാസം 16 മുതല്‍ 22 വരെയാണ് ഞാറ്റുവേല മഹോത്സവം.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മഡ് ഫുട്ബോളും മഡ് റേസും ആവേശം പടര്‍ത്തി; ഞാറ്റുവേല മഹോത്സവത്തിന് വേറിട്ട തുടക്കം
പനി ബാധിച്ച് ആറു വയസുകാരി മരിച്ചു
ദശരൂപകോത്സവം: സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറി
ക്രൈസ്റ്റ് കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 50 വിദ്യാര്‍ഥികള്‍ രക്തം നല്കി
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രം ഫലദായകം: മാര്‍ പോളി കണ്ണൂക്കാടന്‍