സാണ്ടര്‍ കെ. തോമസ് പകരക്കാരനില്ലാത്ത സോഷ്യലിസ്റ്റ്: യൂജിന്‍ മോറേലി
സോഷ്യലിസ്റ്റ് നേതാവായിരുന്ന സാണ്ടര്‍ കെ. തോമസ് 14 ാമത് അനുസ്മരണ സമ്മേളനം ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി യൂജിന്‍ മോറേലി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കാപട്യങ്ങള്‍ അറിയാത്ത ത്യാഗപൂര്‍ണമായ ജീവിതം കൊണ്ട് രാഷ്ട്രീയ ചരിത്രത്തില്‍ അടയാളപ്പെടുത്തലുകള്‍ നടത്തിയ വ്യക്തിത്വമായിരുന്നു സോഷ്യലിസ്റ്റ് നേതാവായിരുന്ന സാണ്ടര്‍ കെ. തോമസ് എന്ന് ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി യൂജിന്‍ മോറേലി അഭിപ്രായപ്പെട്ടു. 14 ാമത് സാണ്ടര്‍ കെ. തോമസ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സ്നേഹനിര്‍ഭരമായ ശൈലി കൊണ്ട് രാഷ്ട്രീയ എതിരാളികള്‍ പോലും സാണ്ടറിന്റെ സൗഹൃദവലയത്തിലെ കണ്ണികളായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ നിയോജക മണ്ഡലം പ്രസിഡന്റ് എ.ടി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഐ.എ. റപ്പായി, സിബി കെ. തോമസ്, കെ.കെ. ബാബു, പാപ്പച്ചന് വാഴപ്പിള്ളി, കല രാജീവ്, ജോര്‍ജ്ജ് കെ. തോമസ്, തോംസണ്‍, ആന്റോ അടക്കാപറമ്പന്, എം.ഡി. ജോയ്, തോമസ് ചേനത്തുപറമ്പില്‍, ഇ.എസ്. മുകുന്ദന് എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അംഗുലീയാങ്കം കൂത്ത് ആരംഭിച്ചു
ദശരൂപക മഹോത്സവത്തില്‍ പ്രഹസനം അരങ്ങേറി
മാടായിക്കോണം ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ ഗവ. യുപി സ്കൂളില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു
കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി നീത ഫ്രാന്‍സിസ്
ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിലേക്കും ഇഡി എത്തുമോ… കേന്ദ്രമന്ത്രിയുടെ സഹായം തേടി നിക്ഷേപകര്‍
ഞാറ്റുവേല മഹോത്സവം 2026; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും തീം സോംഗ് റീലോഞ്ചും