ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിലേക്കും ഇഡി എത്തുമോ… കേന്ദ്രമന്ത്രിയുടെ സഹായം തേടി നിക്ഷേപകര്‍
നിക്ഷേപ തുക ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിലെത്തിയവര്‍.
ഇരിങ്ങാലക്കുട: ഐടിയു ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കാനും നിക്ഷേപങ്ങള്‍ തിരിച്ച് ലഭിക്കാനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ സഹായം അഭ്യര്‍ഥിച്ച് നിക്ഷേപകര്‍. കുട്ടികളുടെ പഠനത്തിനും ചികിത്സാ ചിലവുകള്‍ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കായി തങ്ങള്‍ ബുദ്ധിമുട്ടുകയാണെന്ന് സ്ത്രീകള്‍ അടക്കമുള്ളവര്‍ കേന്ദ്രമന്ത്രിയോട് പറഞ്ഞു. ഫണ്ട് ഉണ്ടായിട്ടും പിടിച്ച് വച്ചിരിക്കുകയാണ്. ബാങ്ക് ആര്‍ബിഐ നിയന്ത്രണത്തില്‍ ആയതുകൊണ്ട് തരാന്‍ പറ്റില്ലെന്നാണ് പറയുന്നത്. ആരാണ് ആര്‍ബിഐ വേറെ ബാങ്കിനെകൊണ്ട് ഐടിയു ബാങ്കിനെ എടുപ്പിക്കാന്‍ മന്ത്രി ശ്രമിക്കണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെട്ടു. കരുവന്നൂരില്‍ ഇഡി ഇടപെട്ട് സ്വത്തുകള്‍ കണ്ടുകെട്ടി നല്‍കിയിട്ടും കരുവന്നൂര്‍ ബാങ്ക് ഭരണസമിതി അത് സ്വീകരിക്കുന്നില്ലെന്നും കേന്ദ്രം ഇടപെട്ടാലും ഇതാണ് അവസ്ഥയെന്നും ശ്രമിക്കാമെന്നും നിക്ഷേപകരുടെ പേര് വിവരങ്ങള്‍ കൈമാറണമെന്നും മന്ത്രി പറഞ്ഞു.
ടൗണ്‍ സഹകരണബാങ്കിന്റെ ഇന്നത്തെ പ്രതിസന്ധിയിലേക്ക് നയിച്ച സാമ്പത്തിക ക്രമക്കേടുകള്‍, അനധികൃത ഇടപാടുകള്‍, വീഴ്ചകള്‍ എന്നിവയെക്കുറിച്ച് സമഗ്രമായ ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ഇതിന് ഉത്തരവാദികളായ മുന്‍ നിലവിലെ ഭരണസമിതി അംഗങ്ങള്‍, മാനേജ്മെന്റ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ സമഗ്ര അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവരുടെ സ്വത്തുക്കളും സാമ്പത്തിക ഇടപാടുകളും കണ്ടെത്തി ആവശ്യമായാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ഉള്‍പ്പടെയുള്ള നിയമനടപടികള്‍ സ്വീകരിക്കണമെന്നും ബാങ്കില്‍ നടന്നതായി ആരോപിക്കപ്പെടുന്ന എല്ലാ സാമ്പത്തിക ക്രമക്കേടുകളും പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും നിക്ഷേപകര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പണം തിരികെ ആവശ്യപ്പെട്ട് ഐടിയു ബാങ്കില്‍ നിക്ഷേപകരുടെ പ്രതിഷേധം
ഇരിങ്ങാലക്കുട: ടൗണ്‍ അര്‍ബന്‍ ബാങ്കിലെ നിക്ഷേപത്തുക തിരികെ നല്കാന് അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് നിക്ഷേപകര്‍ ബാങ്ക് ഹെഡ് ഓഫീസിലെത്തി പ്രതിഷേധിച്ചു. 200ലേറെ പേരാണ് പ്രതിഷേധവുമായി ബാങ്കില്‍ എത്തിയത്. മുഴുവന്‍ നിക്ഷേപകരുടെയും പണം രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ തിരികെ നല്‍കണമെന്ന് നിക്ഷേപകര്‍ ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്റര്‍ ഗോപീകൃഷ്ണന്, കമ്മിറ്റി അംഗങ്ങളായ കെ. മോഹനന്, കെ.എ. മോഹ്, മാനേജിംഗ് ഡയറക്ടര്‍ എ.എല്‍. ജോണ്‍ എന്നിവരുമായി ഇടപാടുകാര്‍ കൂടിക്കാഴ്ച നടത്തി.
365 കോടി രൂപയുടെ ആസ്തിയാണ് ബാങ്കിന് വിറ്റഴിക്കാനുള്ളത്. ഇവ വിറ്റഴിക്കാതെ പണം തിരികെ നല്കാന് കഴിയില്ല എന്നും ഇത് എന്ന് വില്ക്കാന് കഴിയുമെന്ന് കൃത്യമായി പറയാന്‍ ആകില്ലെന്നുമാണ് അഡ്മിനിസ്ട്രേറ്ററുടെ വിശദീകരണം. ബാങ്ക് ഭരണത്തിനായി ആര്‍ബിഐ നിയോഗിച്ച കമ്മിറ്റി മാത്രമാണ് തങ്ങള്‍ എന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ നടപ്പിലാക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിക്ഷേപകരെ അറിയിച്ചു. നിക്ഷേപകരുടെ ആവശ്യങ്ങള്‍ ആര്‍ബിഐ അധികൃതരെ അറിയിക്കുമെന്നും മറ്റു വിഷയങ്ങളെപ്പറ്റി പറയാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥന് നിക്ഷേപകരോട് പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മഡ് ഫുട്ബോളും മഡ് റേസും ആവേശം പടര്‍ത്തി; ഞാറ്റുവേല മഹോത്സവത്തിന് വേറിട്ട തുടക്കം
പനി ബാധിച്ച് ആറു വയസുകാരി മരിച്ചു
ദശരൂപകോത്സവം: സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറി
ക്രൈസ്റ്റ് കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 50 വിദ്യാര്‍ഥികള്‍ രക്തം നല്കി
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രം ഫലദായകം: മാര്‍ പോളി കണ്ണൂക്കാടന്‍