കര്ക്കിടകക്കൂട്ടുമായി സെന്റ് ജോസഫ്സ് കോളജിലെ ബോട്ടണി വിഭാഗം
കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ സംഘടിപ്പിച്ച കര്‍ക്കിടകക്കഞ്ഞിയുടെയും മരുന്നുണ്ടയുടെയും വിതരണവും വിപണനവും പരിപാടി പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കര്‍ക്കിടകക്കഞ്ഞിയുടെയും മരുന്നുണ്ടയുടെയും വിതരണവും വിപണനവും സംഘടിപ്പിച്ചു. ഈ അധ്യയന വര്‍ഷം പുതുതായി ആരംഭിച്ച ആയുര്‍ബോട്ടണി കോഴ്സിന്റെ ഭാഗമായി വിദ്യാര്‍ഥിനികളും കോളജിലെ ഹെര്‍ബല്‍ കോസ്മെറ്റോളജി യൂണിറ്റും ചേര്‍ന്നാണ് ഔഷധക്കഞ്ഞിയും മരുന്നുണ്ടയും തയാറാക്കിയത്. കോളജിലെ ബോട്ടണി വിഭാഗവും നേച്ചര്‍ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പരിപാടി പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി പരിപാടി ഉദ്ഘാടനം ചെയ്തു.
വര്‍ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും പശ്ചാത്തലത്തില്‍ ആരോഗ്യസംരക്ഷണത്തിനായി പരമ്പരാഗത ഭക്ഷണശീലങ്ങളും ഔഷധസസ്യങ്ങളും ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യം സിസ്റ്റര്‍ ഡോ. ബ്ലെസി ഓര്‍മപ്പെടുത്തി. തുടര്‍ന്ന് ബോട്ടണി വിഭാഗം ഹെര്‍ബേറിയം കീപ്പര്‍ എന്‍.ജെ. വല്‍സക്ക് മരുന്നുണ്ടയുടെ ആദ്യ വിതരണം നടത്തി. ബോട്ടണി വിഭാഗം മേധാവി ഡോ. ആല്‍ഫ്രഡ് ജോ കര്‍ക്കിടകക്കഞ്ഞിയുടെ ആദ്യ വിതരണം നിര്‍വഹിച്ചു. പ്രകൃതിദത്തമായ പാരമ്പര്യ ചികിത്സാരീതികളോടും ആരോഗ്യകരമായ ജീവിതശൈലിയോടും അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സജീവ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നാലമ്പലദര്‍ശനത്തിന് ബസ് സര്‍വീസ് ഒരുക്കി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി
പരിശുദ്ധ കര്മലമാതാവിന്റെ തിരുനാള്‍ നാളെ
വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിന് പ്രൗഢോജ്ജ്വല തുടക്കം
നിരഞ്ജന സാംസ്കാരിക കേന്ദ്രത്തിന്റെ വാര്‍ഷിക പൊതുയോഗം നടത്തി
ഇരിങ്ങാലക്കുട രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു
ലഹരിവിരുദ്ധ സന്ദേശവുമായി ഭാരതീയ വിദ്യാഭവനില്‍ ഓട്ടന്തുള്ളല് അരങ്ങേറി