നാലമ്പലദര്‍ശനത്തിന് ബസ് സര്‍വീസ് ഒരുക്കി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി
കര്‍ക്കിടക മാസത്തില്‍ നാലമ്പലം തൊഴുന്നതിന് ഭക്തര്‍ക്ക് സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി ഇരിങ്ങാലക്കുടയില്‍ നിന്നുമാരംഭിച്ച ബസ് സര്‍വീസ് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കര്‍ക്കിടക മാസത്തില്‍ നാലമ്പലം തൊഴുന്നതിന് ഭക്തര്‍ക്ക് സൗകര്യമൊരുക്കി കെഎസ്ആര്‍ടിസിയുടെ ബസ് സര്‍വീസ് ആരംഭിച്ചു. കൂടല്‍മാണിക്യം ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് സി.കെ. ഗോപി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പ്രവീണ്‍സ് ഞാറ്റുവെട്ടി, സ്മിത കൃഷ്ണകുമാര്‍, പി.വി. ശിവകുമാര്‍, ദേവസ്വം മെമ്പര്‍ ഡോ. മുരളി ഹരിതം, അഡ്മിനിസ്ട്രേറ്റര്‍ ജി.എം. രാധേഷ്, കെഎസ്ആര്‍ടിസി ബിടിസി കെ.ജി. ഉണ്ണികൃഷ്ണന്, ഐസി കെ.എല്‍. യേശുദാസ് എന്നിവര്‍ പ്രസംഗിച്ചു.
ഒരുമാസക്കാലമാണ് നാലമ്പല ദര്‍ശനത്തിന് ബസ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ദിവസവും രാവിലെ ആറിനും 6.30നും കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്തുനിന്നും സര്‍വീസ് ആരംഭിക്കും. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, കൂടല്‍മാണിക്യം ശ്രീഭരതക്ഷേത്രം, മൂഴിക്കുളം ശ്രീലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശ്രീശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി ഉച്ചയോടെ കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്ത് തിരിച്ചെത്തും. ഒരാള്‍ക്ക് 320 രൂപയാണ് ഈടാക്കുന്നത്. മുന്‍കൂട്ടി സീറ്റുകള്‍ റിസര്‍വ് ചെയ്യാവുന്നതാണ്. ഫോണ്‍: 9188933793, 8111973652.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പരിശുദ്ധ കര്മലമാതാവിന്റെ തിരുനാള്‍ നാളെ
വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിന് പ്രൗഢോജ്ജ്വല തുടക്കം
നിരഞ്ജന സാംസ്കാരിക കേന്ദ്രത്തിന്റെ വാര്‍ഷിക പൊതുയോഗം നടത്തി
കര്ക്കിടകക്കൂട്ടുമായി സെന്റ് ജോസഫ്സ് കോളജിലെ ബോട്ടണി വിഭാഗം
ഇരിങ്ങാലക്കുട രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു
ലഹരിവിരുദ്ധ സന്ദേശവുമായി ഭാരതീയ വിദ്യാഭവനില്‍ ഓട്ടന്തുള്ളല് അരങ്ങേറി