സൗജന്യ മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചു
കൊമ്പടിഞ്ഞാമാക്കല് ലയണ്സ് ക്ലബ്ബിന്റെ നേതൃത്വത്തില് ഇരിങ്ങാലക്കുട മെട്രോ ഹെല്ത്ത് കെയര്, മെട്രോ ഐ കെയര് ആശുപത്രികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കല് ക്യാമ്പ് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കൊമ്പടിഞ്ഞാമാക്കല് ലയണ്സ് ക്ലബ്ബിന്റെ നേതൃത്വത്തില് ഇരിങ്ങാലക്കുട മെട്രോ ഹെല്ത്ത് കെയര്, മെട്രോ ഐ കെയര് ആശുപത്രികളുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചു. കല്പറമ്പ് കോലങ്കണ്ണി ചാക്കുണ്ണി തോമസിന്റെ വസതിയില് വച്ച് സംഘടിപ്പിച്ച ക്യാമ്പ് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്എ ഉദ്ഘാടനം ചെയ്തു. ലയണ്സ് ക്ലബ് പ്രസിഡന്റ് കെ.സി. തോമസ് അധ്യക്ഷത വഹിച്ചു. ലയണ്സ് ഡിസ്ട്രിക്ട് മെഡിക്കല് ക്യാമ്പ് കോ ഓര്ഡിനേറ്റര് ജോണ്സന് കോലങ്കണ്ണി മുഖ്യാതിഥിയായി പങ്കെടുത്തു.
നേത്രരോഗ തിമിര ശസ്ത്രക്രിയ, ജനറല് മെഡിസിന്, അസ്ഥിരോഗം എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്മാരുടെ സേവനം ക്യാമ്പില് ലഭ്യമാക്കി. പരിചയസമ്പന്നരായ സ്പെഷ്യലിസ്റ്റ് ഡോക്ടര്മാരുടെ നേതൃത്വത്തില് രോഗികളെ പരിശോധിക്കുകയും ആവശ്യമായ ചികിത്സാ നിര്ദേശങ്ങള് നല്കുകയും ചെയ്തു. ഹൃദയ സംബന്ധമായ രോഗങ്ങള്, സന്ധിവാതം, പ്രമേഹം, വൃക്ക, കാഴ്ച സംബന്ധമായ രോഗങ്ങള് എന്നിവയ്ക്കുള്ള പരിശോധനകളും ക്യാമ്പിന്റെ ഭാഗമായി നടന്നു. നിരവധി പേര് ക്യാമ്പില് പങ്കെടുത്ത് ചികിത്സാ സേവനങ്ങള് പ്രയോജനപ്പെടുത്തി. ലയണ്സ് ക്ലബ് സോണ് ചെയര്മാന് എം.സി. പ്രദീപ് സ്വാഗതവും ലയണ്സ് ട്രഷറര് ജെയ്സന് മൂഞ്ഞേലി നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്സോണ് ഹോക്കി വനിത വിഭാഗത്തില് ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി