നടന് ടൊവിനോ തോമസിന്റെ വീടിന് മുന്നില്‍ വായ് മൂടികെട്ടി യുവമോര്‍ച്ച പ്രതിഷേധം
നടന് ടൊവിനോ തോമസിന്റെ സെലക്റ്റീവ് പ്രതികരണങ്ങള്‍ക്ക് എതിരെ യുവമോര്‍ച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായ്മൂടിക്കെട്ടി പ്രതിഷേധിക്കുന്നു.
ഇരിങ്ങാലക്കുട: കേരളത്തിലെ പിഎസ്സി അഴിമതിക്കെതിരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള യുവതി യുവാക്കള്‍ മണ്ണു വാരി തിന്ന് സമരം നടത്തുമ്പോഴും സ്വന്തം ജില്ലയായ തൃശൂരില്‍ നഴ്സുമാര്‍ രാപ്പകല്‍ സമരം നടത്തുമ്പോഴും പ്രതികരിക്കാത്ത നടന് ടൊവിനോ തോമസ് അങ്ങ് ഡല്‍ഹിയില്‍ ദേശ വിരുദ്ധ അക്രമ സമരത്തെ അനുകൂലിച്ചു നടത്തിയ പ്രതികരണത്തിനെതിരെ ഒരു പറ്റം യുവാക്കള്‍ ഇന്നും തെരുവില്‍ ആണെന്ന് ഓര്‍മ്മപ്പെടുത്തികൊണ്ട് ഇത്തരത്തിലുള്ള സെലക്റ്റീവ് പ്രതികരണങ്ങള്‍ക്ക് എതിരെ യുവമോര്‍ച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി വായ് മൂടികെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. നടന് ടൊവിനോ തോമസിന്റെ വീടിന് മുന്നില്‍ നടത്തിയ പ്രതിഷേധ പരിപാടി യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് ആശിഷ ടി. രാജ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ആളൂര്‍ മണ്ഡലം പ്രസിഡന്റ് വിശ്വജിത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അശ്വന്ത്, മണ്ഡലം സെക്രട്ടറി ശ്രീമോന്, യുവമോര്‍ച്ച നേതാക്കളായ അഭിനവ്, രാഹുല്‍, പ്രഫുല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സുബ്രതോ കപ്പ് അണ്ടര്‍ 17 ഫുട്ബോള്‍ മത്സരത്തില്‍ റവന്യൂ ജില്ലാ തല മത്സരത്തില്‍ ചാമ്പ്യന്മാരി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
ക്രൈസ്റ്റ് കോളജില്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു
പ്രതീക്ഷ ട്രെയിനിംഗ് സെന്ററില്‍ സര്‍ഗോത്സവം 2026 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌറില് സ്കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു
മഹിളാ കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു
പോഷ് നിയമം അവബോധ ക്ലാസ് സംഘടിപ്പിച്ചു