വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഊട്ടുതിരുനാള്
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഇന്ന് നടക്കുന്ന ഊട്ടുതിരുനാളിന് ഒരുക്കമായുള്ള കലവറ നിറക്കല്‍ ചടങ്ങ് വികാരി ഫാ. ടിന്റോ കൊടിയന്‍ നിര്‍വഹിക്കുന്നു.
വല്ലക്കുന്ന്: വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഊട്ടുതിരുനാള് ഇന്ന്. രാവിലെ 6.15നും എട്ടിനും 10.30നും വൈകീട്ട് അഞ്ചിനും ദിവ്യബലി. 10.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് വരന്തരപ്പിള്ളി സെന്റ് പയസ് ടെന്ത് യോഗാര്ഥി ഭവനം റെക്ടര്‍ ഫാ. ലിന്‍സ്റ്റന്‍ ഒലക്കേങ്കില്‍ സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. കരാഞ്ചിറ സെന്റ് സേവിയേഴ്സ് പള്ളി വികാരി ഫാ. ജെയിംസ് പള്ളിപ്പാട്ട് വചനസന്ദേശവും നല്‍കും.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സന്നിധിയില്‍ അടിമ വെക്കലിനും കുഞ്ഞുങ്ങളുടെ ചോറൂണും അമ്മത്തൊട്ടിലില്‍ സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നതിനും പ്രത്യേകം അവസരം ഉണ്ടായിരിക്കും. രാവിലെ 7.30 മുതല്‍ വൈകീട്ട് അഞ്ചു വരെ നേര്‍ച്ച ഊട്ട് ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ടിന്റോ കൊടിയന്‍, കൈക്കാരന്മാരായ ബേബി അഗസ്റ്റിന് തണ്ട്യേക്കല്‍, ടി.കെ. ജോസഫ് തൊടുപറമ്പില്‍, കെ.കെ. സജി കോക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ബാബു ആന്റണി പള്ളിപ്പാട്ട് എന്നിവര്‍ അറിയിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പ്രിയ സഹപ്രവര്‍ത്തകരുടെ നിര്യാണം: സബര്‍മതി പടിയൂര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
കാട്ടൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്നേഹാദരണീയം സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവത്തില്‍ ഡ്രൈവര്‍മാരെ ആദരിച്ചു
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആഴവും സൗന്ദര്യവും പകര്‍ന്ന നാദ് മിലാപ്
കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ പരിഗണിക്കാന്‍ ജൂലൈ അവസാനം മെഗാ അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.എ. തുളസി