പ്രിയ സഹപ്രവര്‍ത്തകരുടെ നിര്യാണം: സബര്‍മതി പടിയൂര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
എടതിരിഞ്ഞി ഗ്രാമീണ വായനശാലയില്‍ സബര്‍മതി പടിയൂരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
എടതിരിഞ്ഞി: എടതിരിഞ്ഞി ഗ്രാമീണ വായനശാലയില്‍ സബര്‍മതി പടിയൂരിന്റെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സമീപകാലത്ത് നിര്യാതരായ സബര്‍മതിയുടെ സജീവ പ്രവര്‍ത്തകരും എക്സിക്യൂട്ടീവ് അംഗങ്ങളുമായ പോത്താനി കല്ലന്തറ സ്വദേശികളായ അഖിലേഷിന്റെയും ജോഷി ആന്റണിയുടെയും സ്മരണാര്‍ഥമായാണ് പരിപാടി സംഘടിപ്പിച്ചത്. അനുസ്മരണ സമ്മേളനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ്, മൂന്നാം വാര്‍ഡ് മെമ്പര്‍ കെ.വി. ഹജീഷ്, എ.ഐ. സിദ്ധാര്ഥന്, ബിജു ചാണാശേരി, സുഗതന് പൊറത്തിശേരി, കെ.ആര്. ഔസേപ്പ്, ഒ.എന്‍. ഹരിദാസ്, ലീല ടീച്ചര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഊട്ടുതിരുനാള്
കാട്ടൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്നേഹാദരണീയം സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവത്തില്‍ ഡ്രൈവര്‍മാരെ ആദരിച്ചു
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആഴവും സൗന്ദര്യവും പകര്‍ന്ന നാദ് മിലാപ്
കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ പരിഗണിക്കാന്‍ ജൂലൈ അവസാനം മെഗാ അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.എ. തുളസി