ഭാവസാന്ദ്രമായി ലാസ്യമോഹനം മോഹിനിയാട്ടക്കച്ചേരി
ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നര്‍ത്തകി കാവ്യ ദീപക് അവതരിപ്പിച്ച മോഹിനിയാട്ടക്കച്ചേരി.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ 2026 27 പ്രവര്‍ത്തനവര്‍ഷത്തെ പരിപാടികള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് നര്‍ത്തകി കാവ്യ ദീപക് അവതരിപ്പിച്ച ലാസ്യമോഹനം മോഹിനിയാട്ടക്കച്ചേരി മാധവനാട്യഭൂമിയില്‍ അരങ്ങേറി. പുഷ്പാഞ്ജലി, ചൊല്‍ക്കെട്ട് എന്നീ ഇനങ്ങളിലൂടെയാണ് നൃത്തകച്ചേരി ആരംഭിച്ചത്. സ്വര്‍ഗീയ നര്‍ത്തകി ഉര്‍വ്വശിയെ കേന്ദ്രകഥാപാത്രമാക്കിയ വര്‍ണവും, അലര്ശരപരിതാപത്താല് വിപ്രലംഭശൃംഗാരനായികയെ വേദിയിലെത്തിച്ച സ്വാതിപദവും ആസ്വാദകരുടെ മനം കവര്‍ന്നു.
മധുവന്തി രാഗത്തിലുള്ള തില്ലാനയ്ക്കുശേഷം അവസാനയിനമായി നര്‍ത്തകി അവതരിപ്പിച്ചത് ആത്മസമര്പ്പണഭാവമുണര്ത്തി പ്രേക്ഷകരെ സ്തബ്ധരാക്കി. നാട്യാചാര്യന് വേണുജി സന്നിഹിതനായ സദസില്‍ ഒട്ടേറെ കലാകാരന്മാരും ആസ്വാദകരും പങ്കെടുത്തു. നര്‍ത്തകിയുടെ ആചാര്യയായ കലാമണ്ഡലം അക്ഷര ബിജീഷ് (നട്ടുവാങ്കം), ബിജീഷ് കൃഷ്ണ (വായ്പ്പാട്ട്), നവീന്‍ ആനന്ദ് (മൃദംഗം), ആദര്‍ശ് അജയകുമാര്‍ (വയലിന്) തുടങ്ങിയ പ്രഗത്ഭരായ കലാകാരന്മാര് പശ്ചാത്തലസംഗീതമൊരുക്കി. ദീപ എന്ജോയ് ഫെസ്റ്റാസ് ആഹാര്യമൊരുക്കിയപ്പോള് തൃശൂര്‍ സ്വദേശി രാധു നര്‍ത്തകിക്ക് ചമയമൊരുക്കി. ക്ലബ്ബിന്റെ പൊതുയോഗത്തിലാണ് ഈ നൃത്തരങ്ങ് നടന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സഹകരണ പഞ്ചദിന കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല മഹോത്സവം, അഖില കേരള വീരനാട്യ മത്സരം നടന്നു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവത്തില്‍ വനിതാ സംഗമം നടത്തി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് കൊമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആക്റ്റ് 2കെ26 സംഘടിപ്പിച്ചു
സാന്ത്വനസദനിലേക്ക് സഹായം നല്കി കത്തീഡ്രല്‍ എകെസിസി
ആചാര്യസ്മൃതിയുണര്ത്തി ഗോപിനാഥം 2026 സംഘടിപ്പിച്ചു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിൽ നേർച്ച ഊട്ട് ഭക്തിസാന്ദ്രമായി