ആചാര്യസ്മൃതിയുണര്ത്തി ഗോപിനാഥം 2026 സംഘടിപ്പിച്ചു
പ്രശസ്ത കഥകളി കലാകാരന് കലാനിലയം ഗോപിനാഥന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ശിഷ്യരും ഇരിങ്ങാലക്കുട കഥകളി ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പ്രശസ്ത കഥകളി കലാകാരന് കലാനിലയം ഗോപിനാഥന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ശിഷ്യരും ഇരിങ്ങാലക്കുട കഥകളി

ക്ലബ്ബും ചേര്‍ന്ന് നടത്തുന്ന അനുസ്മരണ പരിപാടിയായ ഗോപിനാഥം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്നു. അനുസ്മരണ സമ്മേളനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം സെക്രട്ടറി സതീഷ് വിമലന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് എം.പി. ജാക്സണ് വിശിഷ്ടാതിഥിയായിരുന്നു. അനിയന് മംഗലശേരി, എം. മുരളീധരന് മാസ്റ്റര്‍, ടി.വി. ചാര്‍ളി, സി. വിനോദ് കൃഷ്ണന്, കലാനിലയം ഗോപിനാഥന്റെ പത്നി കലാമണ്ഡലം പ്രഷീജ എന്നിവര്‍ സംസാരിച്ചു. കലാനിലയം ഗോപിനാഥന്റെ സ്മരണാര്‍ഥം കുടുംബം ഏര്‍പ്പെടുത്തിയ ഗോപിനാഥം പുരസ്കാരം യുവകഥകളി നടന് കലാമണ്ഡലം ആശിര്‍വാദ് രാധാകൃഷ്ണന് ഡോ. സദനം കൃഷ്ണന്‍കുട്ടി സമ്മാനിച്ചു. ഗോപിനാഥം അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ ഗോപിനാഥം സ്മൃതി പുരസ്കാരം കലാനിലയം സൂരജ് സുബ്രഹ്മണ്യന് കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താന് സമ്മാനിച്ചു. ഇരിങ്ങാലക്കുട കഥകളി ക്ലബ് പ്രസിഡന്റ് രമേശന് നമ്പീശന് സ്വാഗതവും പ്രദീപ് രാജ പാറക്കടവ് നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു