മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ബാസ്കറ്റ്ബോള്‍ കോര്‍ട്ട് ഉദ്ഘാടനം ചെയ്തു
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബാസ്കറ്റ്ബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് നിര്‍വഹിക്കുന്നു.
മൂര്‍ക്കനാട്: സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബാസ്കറ്റ്ബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് നിര്‍വഹിച്ചു. സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ തനതിടത്തിന്റെയും സ്കൗട് ആന്‍ഡ് ഗൈഡ്സിന്റെ ഹരിത തോട്ടത്തിന്റെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കന്‍ഡറി ജില്ലാ കോ ഓര്‍ഡിനേറ്ററായി നിയമിതനായ കെ.എ. വര്‍ഗീസിനെയും കോര്‍ട്ടിന്റെ നിര്‍മാണത്തിന് നേതൃത്വം നല്കിയ ജിജി വര്‍ഗീസിനെയും മന്ത്രി ആദരിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന മന്ത്രിയെ പൊന്നാട അണിയിച്ചു. മന്ത്രിയുടെ ഭാര്യപിതാവ് അംഗമായ സ്കൂളിലെ 1981 ബാച്ച് മന്ത്രിക്ക് ആദരം നല്കി. പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ് സ്വാഗതം പറഞ്ഞു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മ്മരാജന്, മാനേജര്‍ ഫാ. സിന്റോ മാടവന, പിടിഎ പ്രസിഡന്റ് ഷീജ സന്തോഷ്, മാനേജ്മെന്റ് പ്രതിനിധി വിന്‍സെന്റ് കോരോത്തുപറമ്പില്, പ്രധാനധ്യാപിക പ്രീത ഫിലിപ്പ്, ഒഎസ്എ പ്രസിഡന്റുുമാരായ പോള്‍ തേറുപറമ്പില്‍, ഗ്ലൈജോ ജോസ്, ഫസ്റ്റ് അസിസ്റ്റന്റ് ടി.ജെ. ജാന്‍സി, സ്റ്റാഫ് സെകട്ടറി ആശ ജി. കിഴക്കേടത്ത്, സ്കൂള്‍ ചെയര്മാന് കാര്‍ത്തിക് വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സഹകരണ പഞ്ചദിന കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല മഹോത്സവം, അഖില കേരള വീരനാട്യ മത്സരം നടന്നു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവത്തില്‍ വനിതാ സംഗമം നടത്തി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് കൊമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആക്റ്റ് 2കെ26 സംഘടിപ്പിച്ചു
സാന്ത്വനസദനിലേക്ക് സഹായം നല്കി കത്തീഡ്രല്‍ എകെസിസി
ആചാര്യസ്മൃതിയുണര്ത്തി ഗോപിനാഥം 2026 സംഘടിപ്പിച്ചു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിൽ നേർച്ച ഊട്ട് ഭക്തിസാന്ദ്രമായി