സഹകരണ പഞ്ചദിന കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല മഹോത്സവം, അഖില കേരള വീരനാട്യ മത്സരം നടന്നു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അഖില കേരള വീരനാട്യ മത്സരത്തിലെ വിജയികള്‍ക്ക് പ്രമുഖ യൂടൂബര്‍ ബല്ലാത്ത ജാതി റിജാസ് ഡബര്ഗഡി ട്രോഫിയും ക്യാഷ് അവാര്‍ഡും നല്കുന്നു.
കാട്ടൂര്‍: കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേല മഹോത്സത്തില്‍ അഖില കേരള വീരനാട്യ മത്സരം സംഘടിപ്പിച്ചു. അസ്ത്ര ഞാറക്കല്‍ ഒന്നാം സ്ഥാനം നേടി. മഹാദേവ പറവൂര്‍ രണ്ടാം സ്ഥാനവും കാവിലമ്മ കാട്ടൂര്‍ മൂന്നാം സ്ഥാനവും നേടി. ബല്ലാത്ത ജാതി റിജാസ് ഡബര്ഗഡി സമ്മാനദാനം നടത്തി. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു.
കേരളത്തില്‍ പ്രശസ്ത വീരനാട്യ ഗ്രൂപ്പായ ആലിങ്ങലമ്മ ടീമിന്റെ ടീം ലീഡര്‍ സിന്ധു മാധവ് രാജ് ഭദ്രദീപം കൊളുത്തി വീരനാട്യ മത്സരത്തിന് ആരംഭം കുറിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പ്രമീള അശോകന്, ഡയറക്ടര്‍മാരായ എം.ജെ. റാഫി, ഇ.എല്‍. ജോസ്, പി.പി. ആന്റണി, എം.ഐ. അഷറഫ്, രാജന് കുരുംബേപറമ്പില്, കെ.ബി. ബൈജു, രാജേഷ് കാട്ടിക്കോവില്‍, ഷെറിന് തേര്‍മഠം, പി.എ. മുഹമ്മദ് ഇക്ബാല്‍, മധുജ ഹരിദാസ്, സ്മിത മനോജ്, ബാങ്ക് സെക്രട്ടറി ഇന്‍ചാര്‍ജ് സി.എസ്. സജീഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. രാവിലെ ബാങ്ക് ജീവനക്കാരുടെ മത്സരാടിസ്ഥാനത്തിലുള്ള ഫുഡ് ഫെസ്റ്റ് നടന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവത്തില്‍ വനിതാ സംഗമം നടത്തി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് കൊമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആക്റ്റ് 2കെ26 സംഘടിപ്പിച്ചു
സാന്ത്വനസദനിലേക്ക് സഹായം നല്കി കത്തീഡ്രല്‍ എകെസിസി
ആചാര്യസ്മൃതിയുണര്ത്തി ഗോപിനാഥം 2026 സംഘടിപ്പിച്ചു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിൽ നേർച്ച ഊട്ട് ഭക്തിസാന്ദ്രമായി
ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌര്‍ കോണ്‍വെന്റ് എല്‍പി സ്കൂളില്‍ വിജയാരവം 2026 സംഘടിപ്പിച്ചു