വയലാര്‍ കാവ്യ ഗാനാഞ്ജലിയില്‍ സംഗീത സാന്ദ്രമായി ശാന്തിനികേതന്‍
ഇരിങ്ങാലക്കുട ശാന്തിനികേതന്‍ സ്കൂളില്‍ കേരളപാഠാവലിയിലെ പത്താം ക്ലാസ് പാഠഭാഗം വയലാര്‍ രാമവര്‍മ്മയുടെ പ്രയാണം എന്ന കവിതയുടെ പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച വയലാര്‍ കാവ്യഗാനാഞ്ജലി പരിപാടിയില്‍ നിന്ന്.
ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ സ്കൂളില്‍ സംഘടിപ്പിച്ച കേരളപാഠാവലിയിലെ പത്താം ക്ലാസ് പാഠഭാഗം വയലാര്‍ രാമവര്‍മ്മയുടെ പ്രയാണം എന്ന കവിതയുടെ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി വയലാറിന്റെ കവിതകളെയും ഗാനങ്ങളെയും കോര്‍ത്തിണക്കികൊണ്ട് വിദ്യാര്‍ഥികള്‍ നടത്തിയ വയലാര്‍ കാവ്യഗാനാഞ്ജലി ശ്രദ്ധേയമായി. മലയാളം സാഹിത്യ ക്ലബ് നീര്‍മാതളം അംഗങ്ങളായ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങ് പ്രിന്‍സിപ്പല്‍ ഹരീഷ് മേനോന് ഉദ്ഘാടനം ചെയ്തു.
സംഗീത അധ്യാപിക സൗപര്‍ണിക വിശിഷ്ടാതിഥിയായി. വയലാറിന്റെ ജീവിതത്തെയും സാഹിത്യ സംഭാവനകളെയും കുറിച്ച് ക്ലബ് പ്രസിഡന്റ് പി.എസ്. സനുഷ സംസാരിച്ചു. മലയാളം വിഭാഗം മേധാവി കെ.സി. ബീന, പോഗ്രാം കണ്‍വീനര്‍ പി.വി. രുദ്രപ്രിയ, പി. മണികണ്ഠന് എന്നിവര്‍ സംസാരിച്ചു. സംഗീത അധ്യാപിക സൗപര്‍ണിക, പി.വി. ലക്ഷ്മി വാര്യര്‍, ടി.എസ്. അഭിനവ്, എ.ജെ. ലക്ഷ്മിശ്രീ, അഭിഷേക് കൃഷ്ണ, ശ്രീയ ശ്രീകുമാര്‍ എന്നിവര്‍ വയലാറിന്റെ കവിതകളും സിനിമാ ഗാനങ്ങളും ആലപിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഗീത രവീന്ദ്രന്, പ്രധാനധ്യാപിക സജിത അനില്‍ കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കണ്‍വീനര്‍മാരായ പി.വി. രുദ്രപ്രിയയും ലക്ഷ്മിശ്രീയും നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് അഭയം പദ്ധതി: സ്നേഹവീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു
താളിയോലകള്‍ക്കായി പുതുലോകം തുറന്ന് ഗ്രന്ഥപ്പുരയുടെ താളിയോല പദ്ധതി സെന്റ് ജോസഫ്സ് കോളജില്‍
കല്ലേറ്റുംകര ഐജെഎല്പി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം നടത്തി
കേരളത്തിന് സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ ഇനിയും ഏറെയാണ്: ഡോ. ഷൈജന്‍ ഡേവിസ്
ഓട്ടോറിക്ഷയ്ക്ക് സൈഡ് നല്‍കിയില്ലെന്ന വിരോധം; ലോറി തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച് ലോറി തല്ലിതകര്‍ത്തു. അഞ്ച് പ്രതികള്‍ അറസ്റ്റില്‍
കല്പറമ്പ് ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം നടത്തി