കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവത്തില്‍ പെന്‍ഷനേഴ്സ് സംഗമം നടത്തി
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഞാറ്റുവേല പഞ്ചദിന മഹോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ സംഘടിപ്പിച്ച പെന്‍ഷനേഴ്സ് സംഗമം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേല പഞ്ചദിന മഹോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ പെന്‍ഷനേഴ്സ് സംഗമം നടത്തി. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് സിജോ ജോര്‍ജ്ജ്, റിട്ടയേര്‍ഡ് എഡിഎം ഗിരിജ രാജന്, സിനി ആര്‍ടിസ്റ്റ് ലത ദാസ് എന്നിവര്‍ മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്മാന് ആന്റോ പെരുമ്പിളളി പെന്‍ഷനേഴ്സിനെ ആദരിച്ചു.
കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് യൂണിയന് യൂണിറ്റ് പ്രസിഡന്റ് വിന്‍സന്റ് ചിറമ്മല്‍, കേരള ബാങ്ക് കാട്ടൂര്‍ ബ്രാഞ്ച് മാനേജര്‍ എ.എ. റുബീന, കാട്ടൂര്‍ പഞ്ചായത്തംഗം സി.എല്‍. ജോയ് എന്നിവര്‍ സംസാരിച്ചു. ബാങ്ക് ഡയറക്ടര്‍ ഷെറിന് തേര്‍മഠം സ്വാഗതവും ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി പി.പി. റോയ് നന്ദിയും പറഞ്ഞു. വൈകീട്ട് പാട്ട്കൂട്ടം ഫോക് ബാന്‍ഡ് അവതരിപ്പിച്ച നാടന്‍ പാട്ട് അരങ്ങേറി. അതിനു ശേഷം ലഹരിക്കെതിരെ മെഴുകുതിരി തെളിയിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. തുടര്‍ന്ന് കൊടിയിറക്കം നടത്തി ഞാറ്റുവേല മഹോത്സവത്തിന് സമാപനം കുറിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു